വെള്ളിക്കോത്ത് : അടോട്ട് മൂത്തേടത്ത് കുതിര് പഴയസ്ഥാനം ഭരണസമിതി പൂരോത്സവത്തിന്റെ ഭാഗമായി പൂരക്കളി കലാകാരന്മാരെ ആദരിച്ചു. To advertise here, പൂരക്കളി കലാ അസോസിയേഷൻ ദേവസ്ഥാനം യൂണിറ്റുമായി ചേർന്ന് നടത്തിയ ആദര സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി ഉദ്ഘാടനം ചെയ്തു. ദേവസ്ഥാനം ഭരണസമിതി പ്രസിഡന്റ് ടി. ഹരിഹരൻ അധ്യക്ഷനായി. സംസ്ഥാന സർക്കാരിന്റെ പൂരക്കളി പുരസ്‌കാരം നേടിയ എം. നാരായണൻ വെളിച്ചപ്പാടൻ, പി. ദാമോദരൻ പണിക്കർ, ക്ഷേത്രം പൂരക്കളി പാട്ടുകാരൻ പി.വി. രാമകൃഷ്ണൻ, സ്‌കൂൾ കലോത്സവത്തിൽ പൂരക്കളിയിലും മറ്റ് കലാ-കായിക മത്സരങ്ങളിലും കഴിവ് തെളിയിച്ച പ്രതിഭകൾ എന്നിവരെയാണ് ഉപഹാരം നൽകി ആദരിച്ചത്. അസോസിയേഷൻ ദേവസ്ഥാനം യൂണിറ്റ് സെക്രട്ടറി പി. രാഘവൻ, സി. പ്രദീപ് കുമാർ, എം.വി. നാരായണൻ, വി.വി. കുഞ്ഞിക്കണ്ണൻ, വസന്തൻ കാട്ടുകുളങ്ങര, പി. കൊട്ടൻകുഞ്ഞി, കെ.വി. രാജീവൻ, എം. സുന്ദരൻ എന്നിവർ സംസാരിച്ചു. Published: 29 Mar 2026, 04:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
