പൂരോത്സവം: സോമേശ്വരിക്ക് ചക്ക സമർപ്പിച്ചു

പൂരോത്സവം: സോമേശ്വരിക്ക് ചക്ക സമർപ്പിച്ചു

M
MathrubhumiSource Link
നടുവിൽ : പടപ്പേങ്ങാട് സോമേശ്വരി ക്ഷേത്രം പൂരോത്സവത്തിന്റെ മൂന്നാംവിളക്കിന് ദേവിക്ക് ഭക്തർ ചക്ക സമർപ്പിച്ചു. ഉത്സവത്തിലെ അപൂർവമായ ചടങ്ങാണ് ചക്ക സമർപ്പണം. രാവിലെ പൂരക്കടവിൽനിന്ന്‌ ക്ഷേത്രത്തിലേക്കുള്ള തിടമ്പ് എഴുന്നള്ളത്ത് പാനകത്തറയ്ക്ക് അടുത്തെത്തുമ്പോഴാണ് ചക്കസമർപ്പണം നടക്കുക. ദേവിക്ക്‌ സമർപ്പിച്ച ചക്ക മുറിച്ച് കഷണങ്ങളാക്കി ഒരോ വീട്ടുകാർക്കും വിതരണംചെയ്യും. പൂരത്തിനു ചക്ക സമർപ്പിച്ചതിനുശേഷം മാത്രമെ ആവർഷത്തെ ചക്ക ഭക്ഷിക്കാൻ പാടുള്ളൂവെന്നാണ് വിശ്വാസം. നിരവധി ആളുകൾ വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തിൽ എത്തിയിരുന്നു. To advertise here, ചക്കകൊത്തലിന് സ്ഥാനാർഥിയുമെത്തി. തളിപ്പറമ്പ് നിയോജക മണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി എൻ. ഹരിദാസനാണ് വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയത്. Published: 28 Mar 2026, 02:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പൂരോത്സവം: സോമേശ്വരിക്ക് ചക്ക സമർപ്പിച്ചു — Mathrubhumi | B… | Boolokam