പൂരോത്സവത്തിന് സമാപനം

പൂരോത്സവത്തിന് സമാപനം

M
MathrubhumiSource Link
നീലേശ്വരം : വടക്കെ മലബാറിലെ പൂരോത്സവത്തിന് പൂരംകുളിയോടെ സമാപനം. തളിയിൽ നീലകണ്ഠേശ്വര ക്ഷേത്രത്തിൽ ദേവനും ദേവിയും കൂടിക്കണ്ട് കൂടിപ്പിരിഞ്ഞു. ദേശനാഥനായ തളിയിലപ്പന്റെയും മന്നൻപുറത്ത് കാവിലമ്മയുടെയും തിടമ്പുകളാണ് എഴുന്നള്ളിയെത്തി ക്ഷേത്രസന്നിധിയിൽ കൂടിക്കാണുകയും കൂടിപ്പിരിയുകയും ചെയ്തത്. തുടർന്ന് കോവിലകം ചിറയിൽ പൂരംകുളിച്ച് മാടം കയറിയതോടെ ഇത്തവണത്തെ പൂരോത്സവത്തിന് സമാപനമായി. സമാപനത്തോടനുബന്ധിച്ച് അടിമപ്പണ സമർപ്പണവുമുണ്ടായി. To advertise here, മറ്റു ക്ഷേത്രങ്ങളായ പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്രം, പുതുക്കൈ തായത്തറ ഭഗവതിക്ഷേതം, നാഗച്ചേരി ഭഗവതി ക്ഷേത്രം, പടിഞ്ഞാറ്റംകൊഴുവൽ പുതിയ സ്ഥാനം, കൂട്ടത്തിലറ വിഷ്ണുമൂർത്തി ക്ഷേത്രം, ചീർമക്കാവ് ഭഗവതി ക്ഷേത്രം, കക്കാട്ട് അട്ടക്കാട്ട് ഭഗവതി ക്ഷേത്രം, ചാത്തമത്ത് ആലയിൽ ഭഗവതി ക്ഷേത്രം, പാലായി പാലാ കൊഴുവൽ ഭഗവതി ക്ഷേത്രം, ആര്യക്കര ഭഗവതി ക്ഷേത്രം, ചാത്തമത്ത് കലക്കീൽ ഭഗവതി ക്ഷേത്രം, കണിയാട തായത്തറയക്കാൽ ചെറളത്ത് ഭഗവതി ക്ഷേത്രം, കിണാവൂർ കണ്ണൻകുന്ന് ചെറളത്ത് ഭഗവതിക്ഷേതം, കാരിമൂല പാടാർകുളങ്ങര ഭഗവതി ക്ഷേത്രം, അങ്കക്കളരി പാടാർകുളങ്ങര ഭഗവതി ക്ഷേത്രം, കീഴ്മാല മൂരിക്കാനം ഭഗവതി ക്ഷേത്രം, പുതിയ സ്ഥാനം അണ്ടോൾ കുന്നുമ്മൽ ചെറളത്ത് ഭഗവതിക്ഷേത്രം, പെരിയാങ്കോട്ട് ഭഗവതി ക്ഷേത്രം, പുതുക്കൈ മുച്ചിലോട്ട്, കിണാവൂർ മുച്ചിലോട്ട് എന്നീ ക്ഷേത്രങ്ങളിലും വിവിധ ചടങ്ങുകളോടെ പൂരോത്സവം സമാപിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പൂരോത്സവത്തിന് സമാപനം — Mathrubhumi | Boolokam | Boolokam