പൂവം പാടശേഖരങ്ങളിൽ കൊയ്ത്ത് തുടങ്ങി

പൂവം പാടശേഖരങ്ങളിൽ കൊയ്ത്ത് തുടങ്ങി

M
MathrubhumiSource Link
പൂവം : കഴിഞ്ഞവർഷം കൃഷിയിറക്കാൻ വൈകിയ പായിപ്പാട് പഞ്ചായത്തിലെ പാടങ്ങളിൽ കൊയ്ത്ത് തുടങ്ങി. ഒരാഴ്ച കൂടികഴിഞ്ഞാൽ എല്ലാ പാടത്തെയും നെല്ല് പാകമെത്തും. പാടശേഖരങ്ങളിലെല്ലാം നല്ലവിളവുമാണ്. കൊയ്ത്ത് യന്ത്രങ്ങളും എത്തി തുടങ്ങി. അപ്രതീക്ഷതമായെത്തുന്ന മഴയാണ് കർഷകർക്ക് ഭീഷണിയാകുന്നത്. To advertise here, പാടത്ത് കൊയ്ത് കൂട്ടുന്ന നെല്ല് സംരക്ഷിക്കുകയെന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. പൂവത്തെ പാടശേഖരങ്ങളിൽ കൊയ്ത്ത് ആരംഭിച്ചതെയുള്ളൂ. മില്ലുകാരെ അലോട്ട് ചെയ്തിട്ടുമുണ്ട്. കൊയ്ത്ത് കഴിയുന്നതിന് മുമ്പേ ഇവർ ഈർപ്പത്തിന്റെ പേര് പറഞ്ഞ അഞ്ചുമുതൽ 10 കിലോവരെയാണ് കിഴിവ് ആവശ്യപ്പെടുന്നത്. കൊയ്തടുത്ത നെല്ല് മഴയിൽ നനഞ്ഞുപോകുമെന്ന ഭയത്താൽ കർഷകർ കിട്ടുന്ന വിലയ്ക്ക് കൊടുക്കുമെന്ന പ്രതീക്ഷയിലാണ് മില്ലുടമകളുടെ ഈ സമ്മർദ്ദതന്ത്രം. ഇതിനിടെയാണ് ഏജന്റുമാർ കർഷകരിൽ നിന്നും തോന്നിയപടി കൊയ്ത്ത് യന്ത്രത്തിന് വാടക മേടിക്കുന്നത്. കഴിഞ്ഞതവണ വരെ 1800 വരെ മണിക്കൂറിന് വാടകയുണ്ടായിരുന്ന കൊയ്ത്ത് യന്ത്രം ഇത്തവണ 2200 രൂപയ്ക്ക് വരെയാണ് പാടത്തിറക്കുന്നത്. പാടത്ത് ചെറിയ നനവുണ്ടായി താഴുമെന്ന സ്ഥിതിവന്നാൽ ആപാടത്ത് ഒരു ഏജന്റും കൊയ്ത്ത് യന്ത്രമിറക്കാൻ തയ്യാറാവില്ല. തുടർന്ന് കർഷകർ തന്നെ തൊഴിലാളികളുടെ സഹായത്തോടെ കറ്റകൾ കൊയ്‌തെടുക്കുകയാണ്. ഇത് കർഷകർക്ക് വലിയ ബാധ്യതയായി മാറുകയാണ്. ചെലവ് ഓരോവർഷവും കൂടിവരുന്നതോടെ കൃഷിയിൽനിന്നും വിട്ടുനിൽക്കാനൊരുങ്ങുകയാണ് പൂവത്തെയും സമീപപ്രദേശങ്ങളിലെയും പാടശേഖരങ്ങളിൽ കൃഷിയിറക്കുന്ന കർഷകർ. മൂല ആലഞ്ചേരിപാക്ക, എട്ടിയാകരി, കൈപ്പുഴാക്കൽ, കാവാലിക്കരി, കൊച്ചുകരി, പൂവത്ത് തൊള്ളായിരംകിഴക്ക്, പൂവത്ത് തൊള്ളായിരം പടിഞ്ഞാറ്, പൂവത്താർ, കാപ്പ് ഓണപ്പുറം, കൊല്ലത്ത് ചാത്തങ്കരി, തുടങ്ങിയ പാടങ്ങളാണ് ഇനിയും കൊയ്ത്ത് ആരംഭിക്കാത്തത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പൂവം പാടശേഖരങ്ങളിൽ കൊയ്ത്ത് തുടങ്ങി — Mathrubhumi | Boolokam | Boolokam