പൂവറ്റൂരിൽ നടുറോഡിൽ കക്കൂസ് മാലിന്യം ഒഴുക്കി

പൂവറ്റൂരിൽ നടുറോഡിൽ കക്കൂസ് മാലിന്യം ഒഴുക്കി

M
MathrubhumiSource Link
ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് റോഡ് കഴുകി To advertise here, പുത്തൂർ : നാടിനെ ആശങ്കയിലാഴ്ത്തി രാത്രിയുടെ മറവിൽ മാലിന്യമാഫിയാ സംഘങ്ങളുടെ വിളയാട്ടം. വലിയ ടാങ്കർലോറികളിലും മറ്റു വാഹനങ്ങളിലുമെത്തി ഒഴിഞ്ഞ സ്ഥലങ്ങളിൽ മാലിന്യം തള്ളിയിരുന്നവർ ഇന്ന് ജനവാസകേന്ദ്രങ്ങളിലും നടുറോഡിലുമെല്ലാം യഥേഷ്ടം മാലിന്യം തള്ളുകയാണ്. ചൊവ്വാഴ്ച രാത്രി പൂവറ്റൂർ ജങ്ഷനിൽനിന്നു കച്ചേരിമുക്ക് ഭാഗത്തേക്കു പോകുന്ന റോഡിലാണ് വലിയ തോതിൽ മാലിന്യം തള്ളിയത്. മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാനായി റോഡിനു കുറുകേ നിർമിച്ച ചപ്പാത്തു മുഴുവൻ കക്കൂസ് മാലിന്യം നിറഞ്ഞുകിടക്കുകയായിരുന്നു. വാഹനങ്ങളെല്ലാം കയറിയിറങ്ങി ഇത് റോഡാകെ പരന്നു. രാവിലെ നടക്കാൻ പോയവർ സംഭവം ശ്രദ്ധയിൽപ്പെട്ട് ജനപ്രതിനിധികളെയും മറ്റും വിവരം അറിയിച്ചു. റോഡിനു വശത്തെ ട്രാൻസ്‌ഫോമറിലും ചുറ്റുപാടും മാലിന്യം നിറഞ്ഞ് സമീപത്തെ പുരയിടങ്ങളിലേക്ക് ഒഴുകിയിറങ്ങിയിരുന്നു. കുളക്കട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. പ്രിയ, വൈസ് പ്രസിഡന്റ് എസ്. അജികുമാർ, വാർഡ് അംഗങ്ങളായ എ. അനില, പൂവറ്റൂർ സുരേന്ദ്രൻ എന്നിവർ സ്ഥലത്തെത്തി വാഹനത്തിൽ വെള്ളമെത്തിച്ച് നാട്ടുകാരുടെ സഹായത്തിൽ റോഡാകെ കഴുകി വൃത്തിയാക്കുകയായിരുന്നു. ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തി ബ്ലീച്ചിങ് പൗഡറും മറ്റും ഇട്ട് ശുദ്ധീകരണപ്രവർത്തനങ്ങളിൽ പങ്കുചേർന്നു. പോലീസും സംഭവസ്ഥലത്തെത്തിയിരുന്നു. സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ച് മാലിന്യം തള്ളാനെത്തിയവരെ കണ്ടെത്താനുള്ള ശ്രമം നടന്നുവരികയാണെന്ന് പോലീസ് പറയുന്നു. കൊല്ലം ജില്ലാപഞ്ചായത്തിന്റെ പുത്തൂരിലെ സായന്തനം വയോജനകേന്ദ്രത്തിനു മുന്നിലുള്ള ഓടയിലേക്ക് രണ്ടുമാസംമുൻപ് കക്കൂസ് മാലിന്യം തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് പിടിച്ചെടുത്ത വാഹനം ഇപ്പോഴും പുറത്തിറക്കാനായിട്ടില്ല. പഞ്ചായത്തീരാജ് നിയമപ്രകാരം പിഴയും തടവും ലഭിക്കുന്ന രീതിയിൽ പവിത്രേശ്വരം പഞ്ചായത്ത് അധികൃതരും സംഭവത്തിൽ കേസെടുത്തിരുന്നു. പുത്തൂർ മാറനാട് റോഡരികിലെ ഏലായിലും കുളക്കട-താഴത്തു കുളക്കട റോഡിലും വല്ലഭൻകര പാലത്തിനു സമീപവും അടുത്തകാലത്ത് കക്കൂസ് മാലിന്യങ്ങൾ തള്ളിയ സംഭവങ്ങൾ നടന്നിരുന്നു. Published: 26 Mar 2026, 01:56 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!