സാമൂഹികാരോഗ്യ കേന്ദ്രമാക്കിയെങ്കിലും സൗകര്യം പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ മാത്രം To advertise here, പൂവാർ : തീരദേശത്തെ ജനങ്ങളുടെ പ്രധാന ആശ്രയകേന്ദ്രമായ പൂവാർ ഗവ. ആശുപത്രിയിലെ എക്സ്റേ യൂണിറ്റ് പ്രഖ്യാപനത്തിൽ ഒതുങ്ങുന്നു. എട്ടുവർഷം മുൻപാണ് ആശുപത്രിയൽ എക്സ്‌റേ യൂണിറ്റ് സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയത്. ഇതിനായി കെട്ടിടം ഉൾപ്പെടെ നിർമിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. കെട്ടിടം ആശുപത്രിയിലെ ഉപയോഗശൂന്യമായ വസ്തുക്കൾ സൂക്ഷിക്കാനാണ് ഉപയോഗിക്കുന്നത്. വർഷങ്ങൾക്കു മുൻപ് പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പുതിയ എക്സ്റേ യൂണിറ്റ് ലഭ്യമായപ്പോഴാണ് അവിടത്തെ യന്ത്രം പൂവാർ ആശുപത്രിക്കു നൽകാൻ തീരുമാനിച്ചത്. തുടർന്ന് യൂണിറ്റ് സ്ഥാപിക്കാൻ കെട്ടിടവും സജ്ജീകരിക്കുകയും ജീവനക്കാരെ നിയമിക്കുകയും ചെയ്തിരുന്നു. എന്നാൽ യന്ത്രം പ്രവർത്തിപ്പിക്കാൻ ഉയർന്ന വോൾട്ടേജ് ലഭ്യമാക്കണം എന്ന നിർേദശം വന്നതിനാൽ അതിനുള്ള നടപടികളും പൂർത്തിയാക്കി. തുടർന്ന് യന്ത്രം ഇവിടെയെത്തിച്ച് പ്രവർത്തിപ്പിക്കാൻ ശ്രമം തുടങ്ങി. എന്നാൽ യന്ത്രം തകരാറിലായതിനാൽ പ്രവർത്തിപ്പിക്കാനായില്ല. എക്സ്റേ യന്ത്രം അറ്റകുറ്റപ്പണി നടത്താൻ ഇവിടെ രണ്ട് സംഘം എത്തിയിട്ടും തകരാർ പരിഹരിക്കാനായില്ല. ഇതോടെ പാറശ്ശാലയിൽനിന്ന് എത്തിച്ച പഴയയന്ത്രം പ്രവർത്തിപ്പിക്കാനുള്ള ശ്രമം ഉപേക്ഷിക്കുയും തുടർന്ന് പുതിയ യന്ത്രം സ്ഥാപിക്കും എന്ന ഉറപ്പിൽ ഇവിടെനിന്ന് എടുത്തുമാറ്റുകയും ചെയ്തു. മാസങ്ങൾ കഴിഞ്ഞിട്ടും എക്സ്റേ യൂണിറ്റ് വരാത്തതിനാൽ അതിനായി നിയമിച്ച ജീവനക്കാരും ജോലി ഉപേക്ഷിച്ചു പോയി. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഇവിടുത്തെ എക്സ്റേ യൂണിറ്റ് സ്ഥാപിക്കൽ പ്രഖ്യാപനത്തിൽ ഒതുങ്ങുന്നു. തീരദേശത്തെ പ്രധാന ആശുപത്രിയാണ് പൂവാറിലുള്ളത്. ആശുപത്രിയെ സാമൂഹികാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയിട്ടു വർഷങ്ങൾ കഴിഞ്ഞു. എന്നാൽ ഇവിടെ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റ സൗകര്യംപോലുമില്ല. തീരദേശത്ത് നിന്നുൾപ്പെടെ ദിവസവും അഞ്ഞൂറിലധികം രോഗികളാണ് ഇവിടെ എത്തുന്നത്. അതിൽ ഭൂരിഭാഗം പേർക്കും എക്സ്റേ എടുക്കാൻ ഡോക്ടർമാർ കുറിപ്പെഴുതുന്നുണ്ട്. രോഗികൾ എക്സ്റേ എടുക്കുന്നതിന് സ്വകാര്യ ലാബുകളെയാണ് ആശ്രയിക്കേണ്ടിവരുന്നത്. Published: 23 Apr 2026, 02:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പൂവാർ ആശുപത്രിയിലെ എക്സ്റേ യൂണിറ്റ് പ്രഖ്യാപനത്തിൽമാത്രം
M
MathrubhumiSource Link
17 days ago