പൂവാർ : തെരുവുവിളക്കുകളാകെ നശിച്ചു. നശിച്ചവയ്ക്ക് അറ്റകുറ്റപ്പണികളുമില്ല. പുനഃസ്ഥാപിക്കാനും നടപടിയില്ല. ഇരുട്ടിലായി പൂവാർ പാലം. കുളത്തൂർ, പൂവാർ ഗ്രാമപ്പഞ്ചായത്തുകളുടെ അതിർത്തിയാണ് നെയ്യാറിനു കുറുകേയുള്ള പൂവാർ പാലം. അതിനാൽ പാലത്തിൽ തെരുവുവിളക്കുകൾ സ്ഥാപിക്കാൻ ഇരുപഞ്ചായത്തുകളും നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. To advertise here, ദിവസവും ആയിരക്കണക്കിനു വാഹനങ്ങളും നൂറുകണക്കിന് കാൽനടയാത്രക്കാരും കടന്നുപോകുന്ന പാലമാണ് വർഷങ്ങളായി ഇരുട്ടുമൂടിക്കിടക്കുന്നത്. വർഷങ്ങൾക്കു മുൻപ് ഇവിടെ സ്ഥാപിച്ചിരുന്ന തെരുവുവിളക്കുകളെല്ലാം നശിച്ചു. ഏറെ തിരക്കുള്ള റോഡാണ് പൂവാർ പാലം റോഡ്. രാത്രിയായാൽ പ്രദേശം വിജനമാണ്. വാഹനങ്ങൾ കടന്നുപോകുമ്പോഴുണ്ടാവുന്ന വെളിച്ചത്തിലാണ് പാലം കടക്കുന്നത്. നെയ്യാറിന്റെ ഇരുവശത്തും നിരവധി വിനോദസഞ്ചാരകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. . രാത്രിയിൽ സമൂഹവിരുദ്ധശല്യവും വർധിച്ചു. പാലത്തിന്റെ വശങ്ങളിലാകെ പുല്ലുവളർന്നു നിൽക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. ഇരുട്ടിലായ പൂവാർ പാലത്തിലൂടെ വാഹനത്തിലെത്തി മാലിന്യങ്ങൾ ആറ്റിലേക്കു വലിച്ചെറിയുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായും ആക്ഷേപമുണ്ട്. പാലത്തിൽനിന്ന് ആറ്റിലേക്കു പാലത്തിൽ അടിയന്തരമായി തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. Published: 16 Mar 2026, 01:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പൂവാർ പാലം ഇരുട്ടിൽ; സമൂഹവിരുദ്ധർ താവളമാക്കുന്നു
M
MathrubhumiSource Link
about 2 months ago