തൃപ്പൂണിത്തുറ : യു.ഡി.എഫിന്റെ തൃപ്പൂണിത്തുറ മണ്ഡലം സ്ഥാനാർഥി ദീപക് ജോയ് വെള്ളിയാഴ്ച വൈകീട്ട് തൃപ്പൂണിത്തുറ നഗരത്തിൽ റോഡ്ഷോ നടത്തി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു. രാവിലെ തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ ദർശനം നടത്തി ഇറങ്ങിയ ദീപക് ജോയിയെ കെ. ബാബു എം.എൽ.എ. പൊന്നാടയണിയിച്ച് സ്വീകരിച്ചു. വോട്ടർമാരെ കാണുകയുമുണ്ടായി. To advertise here, വൈകീട്ട് പഴയ ബസ് സ്റ്റാൻഡ് ഭാഗത്തുനിന്നാരംഭിച്ച റോഡ്ഷോയിൽ ഒട്ടേറെ പ്രവർത്തകർ പങ്കെടുത്തു. വാദ്യഘോഷങ്ങളോടൊപ്പം ഹൈഡ്രജൻ ബലൂണുകൾ പിടിച്ചും ഇരുചക്രവാഹനങ്ങളിലുമൊക്കെയായി ആവേശത്തോടെ മുദ്രാവാക്യങ്ങൾ വിളിച്ച് യു.ഡി.എഫ്. പ്രവർത്തകർ നിരന്നു. കെ. ബാബു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഡി.സി.സി. സെക്രട്ടറിമാരായ ആർ. വേണുഗോപാൽ, പോളച്ചൻ മണിയംകോട്, സി. വിനോദ്, യു.ഡി.എഫ്. മണ്ഡലം ചെയർമാൻ അഡ്വ. ടി.കെ. ദേവരാജൻ, മരട് നഗരസഭാ ചെയർപേഴ്സൺ അജിതാ നന്ദകുമാർ, ഉദയംപേരൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജൂബൻ ജോൺ തുടങ്ങിയവർ പങ്കെടുത്തു. തൃപ്പൂണിത്തുറ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി ദീപക് ജോയ്, കെ. ബാബു എം.എൽ.എ.യ്ക്കൊപ്പം പര്യടനത്തിന് തുടക്കം കുറിച്ച് ശ്രീപൂർണത്രയീശ ക്ഷേത്രത്തിനുമുന്നിൽ തൊഴുകൈയോടെ. Published: 21 Mar 2026, 01:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പൂർണത്രയീശനെ തൊഴുത്, റോഡ്ഷോ നടത്തി ദീപക് ജോയ്
M
MathrubhumiSource Link
about 2 months ago