ടെക്‌നോളജി ഡെസ്‌ക് Last Updated: 28 March 2026, 07:34 PM IST കുപ്രസിദ്ധമായ പെഗാസസ് സ്‌പൈവെയര്‍ അടക്കമുള്ളവ ലോകത്ത് പലസ്ഥലത്തും വിന്യസിക്കപ്പെട്ടിട്ടുണ്ട്. വ്യക്തികളെ ലക്ഷ്യമിടുന്ന ഇവയ്ക്ക് ഉപകരണങ്ങളില്‍് 'സീറോ-ക്ലിക്ക്' ആക്രമണങ്ങള്‍ നടത്താന്‍ കഴിയും. പ്രതീകാത്മകചിത്രം | AP ആപ്പിളിന്റെ സുരക്ഷാ സംവിധാനമായ ലോക്ഡൗൺ മോഡ് ഭേദിക്കാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ലെന്ന് കമ്പനി. ഏറ്റവും ശക്തമായ സംവിധാനം അവതരിപ്പിച്ച് ഏകദേശം നാല് വർഷങ്ങൾക്ക് ശേഷമാണ് ഈ അവകാശവാദം. ഭരണകൂടങ്ങളുടെ സ്‌പൈവെയറിന് പോലും ഒരു ഐഫോണും തകർക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നതെന്ന് ടെക് ക്രഞ്ച് റിപ്പോർട്ടു ചെയ്യുന്നു. To advertise here, ലോക്ഡൗൺ മോഡ് പ്രവർത്തിക്കുന്ന ഒരു ഐഫോൺ അല്ലെങ്കിൽ മറ്റ് ആപ്പിൾ ഉപകരണം ഒരു തരത്തിലും ആക്രമണം നടത്താൻ കഴിയുംവിധം ദുർബലമായിട്ടില്ലെന്ന് കമ്പനി പറയുന്നു. ഒരു ആപ്പിൾ ഉപകരണത്തിനെതിരെയും സ്‌പൈവെയർ ആക്രമണം വിജയകരമായി നടത്താൻ ആർക്കും കഴിഞ്ഞിട്ടില്ലെന്ന് ആപ്പിൾ വക്താവ് സാറാ ഓ'റൂർക്ക് ടെക് ക്രഞ്ചിനോട് പറഞ്ഞു. മാധ്യമ പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ അടക്കമുള്ളവരെ നൂതന നിരീക്ഷണ ഉപകരണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ലോക്ഡൗൺ മോഡ്. 2022-ലാണ് ഈ സംവിധാനം ആപ്പിൾ പുറത്തിറക്കുന്നത്. സുരക്ഷയിൽ അസാധാരണമായ കർശനമായ സമീപനമാണ് ഇത് സ്വീകരിക്കുന്നത്. അപകടസാധ്യത കുറയ്ക്കുന്നതിനായി പ്രവർത്തനക്ഷമതയിൽ മനഃപൂർവം കുറവ് വരുത്തുന്നു. സന്ദേശങ്ങൾക്കുള്ള അറ്റാച്ച്‌മെന്റുകൾക്ക് നിയന്ത്രണങ്ങളുണ്ട്. ചില സാങ്കേതികവിദ്യകൾ പ്രവർത്തനരഹിതമാക്കും. അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള ഇൻവിറ്റേഷനുകളും കണക്ഷനുകളും പൂർണമായി തടയുന്നു. കുപ്രസിദ്ധമായ പെഗാസസ് സ്‌പൈവെയർ അടക്കമുള്ളവ ലോകത്ത് പലസ്ഥലത്തും വിന്യസിക്കപ്പെട്ടിട്ടുണ്ട്. വ്യക്തികളെ ലക്ഷ്യമിടുന്ന ഇവയ്ക്ക് ഉപകരണങ്ങളിൽ് 'സീറോ-ക്ലിക്ക്' ആക്രമണങ്ങൾ നടത്താൻ കഴിയും. ഉപയോക്താവ് ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തില്ലെങ്കിലും ഒരു ഫയൽ തുറന്നില്ലെങ്കിലും ഡിവൈസ് ആക്രമണത്തിന് വിധേയമാകാൻ സാധ്യതയുണ്ട്. ഇതിനെല്ലാം എതിരെ ലോക്ഡൗൺ മോഡ് ഫലപ്രദമായ സുരക്ഷ ഒരുക്കുമെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. സ്വതന്ത്ര ഗവേഷണങ്ങളും ആപ്പിളിന്റെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതാണ്. ലോക്ഡൗൺ മോഡ് ഓൺ ആയ ഒരു ഡിവൈസിനെ സ്‌പൈവെയറിന് വിജയകരമായി ഭേദിക്കാൻ കഴിഞ്ഞ ഒരു സംഭവവും ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നാണ് ആംനസ്റ്റി ഇന്റർനാഷണലിന്റെയും സിറ്റിസൺ ലാബിന്റെയും അന്വേഷകർ പറയുന്നത്. പെഗാസസ്, പ്രെഡേറ്റർ സ്‌പൈവെയറുകൾ ഉൾപ്പെടെയുള്ളവ ഉപയോഗിച്ചുള്ള ആക്രമണ ശ്രമങ്ങൾ ഉൾപ്പെടെ ഫലപ്രദമായി തടയപ്പെട്ടു എന്നാണ് അവർ പറയുന്നത്. ലോക്ഡൗൺ മോഡ് കണ്ടെത്തുകയാണെങ്കിൽ ചില സ്‌പൈവെയർ ടൂളുകൾ ആക്രമണ ശ്രമം ഉപേക്ഷിക്കുമെന്ന് ഗൂഗിളിലെ ഗവേഷകർ പറയുന്നു. തിരിച്ചറിയപ്പെടാനുള്ള സാധ്യത കുറയ്ക്കാൻ വേണ്ടിയായിരിക്കാം ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഐഫോണിൽ ലോക്ഡൗൺ മോഡ് എങ്ങനെ ഓൺ ചെയ്യാം ഐഫോൺ, ഐപാഡ്, മാക് എന്നിവയിൽ ലോക്ഡൗൺ മോഡ് പ്രത്യേകം ഓൺ ചെയ്യേണ്ടതുണ്ട്. ഓൺ ചെയ്യുമ്പോൾ പെയർ ചെയ്ത ആപ്പിൾ വാച്ചിലും ഇത് ഓട്ടോമാറ്റിക്കായി ഓൺ ആകും. മറ്റ് ആപ്പിൾ ഉപകരണങ്ങളിലും അത് ഓൺ ചെയ്യാൻ നിർദേശങ്ങൾ ലഭിക്കും. സെറ്റിങ്‌സ് ആപ്പ് തുറക്കുക. പ്രൈവസി ആൻഡ് സെക്യൂരിറ്റി ടാപ്പ് ചെയ്യുക. താഴേക്ക് സ്‌ക്രോൾ ചെയ്യുക, ലോക്ഡൗൺ മോഡ് ടാപ്പ് ചെയ്യുക, തുടർന്ന് ലോക്ഡൗൺ മോഡ് ഓൺ ചെയ്യുക. ഡിവൈസ് റീസ്റ്റാർട്ട് ചെയ്യുക. Content Highlights: Lockdown Mode provides extreme protection against mercenary spyware., No successful breaches reported since its 2022 launch., Designed for high-risk users like journalists and activists., Reduces device functionality to eliminate potential attack vectors., Compatible across iPhone, iPad, Mac, and Apple Watch. Published: 28 Mar 2026, 07:34 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പെഗാസസ് പോലും മുട്ടുമടക്കും; ലോക്ഡൗൺ മോഡ് ഭേദിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ലെന്ന് ആപ്പിൾ
M
MathrubhumiSource Link
about 1 month ago