പെരമ്പൂരിൽ വിജയ് വീടുകയറിയുള്ള പ്രചാരണം റദ്ദാക്കി

പെരമ്പൂരിൽ വിജയ് വീടുകയറിയുള്ള പ്രചാരണം റദ്ദാക്കി

ഇന്ന് പ്രചാരണം തിരുച്ചിറപ്പള്ളിയിൽ To advertise here, ചെന്നൈ : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടനും ടി.വി.കെ. അധ്യക്ഷനുമായ വിജയ് ശനിയാഴ്ച പെരമ്പൂരിൽ വീടുകയറിയുള്ള പ്രചാരണം റദ്ദാക്കി. സങ്കേതികമായ കാരണങ്ങൾ കൊണ്ടാണ് പ്രചാരണം മാറ്റിവെച്ചതെന്ന് പാർട്ടിവൃത്തങ്ങൾ അറിയിച്ചു. വിജയ് മത്സരിക്കുന്ന മണ്ഡലങ്ങളിലൊന്നായ പെരമ്പൂരിൽ ശനിയാഴ്ച വീടുകളിൽക്കയറി വോട്ട് അഭ്യർഥിക്കാനുള്ള അനുമതി നൽകിയിരുന്നു. അതേസമയം, വിജയ് മത്സരിക്കുന്ന മറ്റൊരു മണ്ഡലമായ തിരുച്ചിറപ്പള്ളി-കിഴക്ക് നിയമസഭാ മണ്ഡലത്തിൽ ഞായറാഴ്ച പ്രചാരണം നടത്തും. വെള്ളിയാഴ്ച വിജയ് പെരമ്പൂരിൽ വീടുകയറിയുള്ള പ്രചാരണം നടത്തിയിരുന്നു. ഇനി തിരഞ്ഞെടുപ്പുവരെയുള്ള ദിവസങ്ങളിൽ പ്രധാനമായും പെരമ്പൂർ, തിരുച്ചിറപ്പള്ളി കിഴക്ക് മണ്ഡലങ്ങൾ കേന്ദ്രീകരിച്ചായിരിക്കും പ്രചാരണം നടത്തുക. Published: 19 Apr 2026, 12:48 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!