വയലുകളിൽ നിറയെ സർപ്പപ്പോള To advertise here, പെരിങ്ങാവ് : നെൽകൃഷിയിൽ കളവ്യാപനം തടയാനാകാതെ കൃഷി ഉപേക്ഷിച്ച് കർഷകർ. കാലാവസ്ഥ വ്യതിയാനവും ഭാരിച്ച കൂലി ചെലവും നെൽകൃഷിക്ക് വെല്ലുവിളികൾ ഉയർത്തുന്നതിനുപുറമേയാണ് പാടശേഖരത്തിൽ കളകൾനിറയുന്നത്. ചെറുകാവിലെ നെല്ലറയായി അറിയപ്പെടുന്ന പെരിങ്ങാവ് പാടശേഖരമാണ് പൂർണമായും കളകൾ നിറഞ്ഞ് കൃഷിചെയ്യാനാകാത്ത സ്ഥിതിയിലായത്. പാടശേഖരത്തിലെ 20 ഏക്കറിലധികം വരുന്ന വയലുകളിൽ ഇത്തവണ കൃഷിയിറക്കാതെ തരിശിട്ടിരിക്കുകയാണ്. നാഗപ്പോള (സർപ്പപ്പോള) എന്ന പേരിലുള്ള കളകളുടെ അമിത വ്യാപനമാണ് ചെറുകാവ് കൃഷിഭവന് കീഴിലെ പെരിങ്ങാവ് പാടശേഖരത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. നാമമാത്രമായ കർഷകർ നെൽകൃഷി ചെയ്തെങ്കിലും അവയിലും നിറയെ കള നിറഞ്ഞു. കൃഷി ചെയ്യാനായി നിലം ഒരുക്കിയെങ്കിലും ദിവസങ്ങൾക്കകം സർപ്പപ്പോള വ്യാപിക്കുകയായിരുന്നു. അതിവേഗം വളർച്ച പ്രാപിക്കുന്ന ഇവ നെൽച്ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ വളങ്ങളും സൂര്യപ്രകാശങ്ങളും വലിച്ചെടുക്കും. ഇത് മൂലം നെൽച്ചെടികളുടെ വളർച്ച മുരടിക്കും. ഇത് വിളവെടുപ്പിനെ ബാധിക്കുന്നതോടെ കൃഷി നഷ്ടത്തിലാകുന്നതായി കർഷകർ പറയുന്നു. കളനാശിനി പ്രയോഗത്തിലൂടെ പായൽ നീക്കാനാകുമെങ്കിലും വലിയ തോതിൽ പടർന്ന കളകൾക്ക് കീടനാശിനി പ്രയോഗം നടത്തുന്നത് സാമ്പത്തികപ്രതിസന്ധിയുണ്ടാക്കുന്നതായും കർഷകർ പറയുന്നു. Published: 18 Mar 2026, 03:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പെരിങ്ങാവ് പാടശേഖരത്തിൽ നെൽക്കൃഷി ഉപേക്ഷിച്ച് കർഷകർ
M
MathrubhumiSource Link
about 2 months ago