പെരിന്തൽമണ്ണ : പെരിന്തൽമണ്ണ സർവീസ് സഹകരണബാങ്ക് അർഹരായ എ ക്ലാസ് അംഗങ്ങൾക്ക് സൗജന്യമായി നിർമിച്ചുനൽകുന്ന വീടുകളിൽ 33-ാമത്തെ സഹകരണഭവന് ജൂബിലി റോഡിൽ തറക്കല്ലിട്ടു. രജനി ചാത്തല്ലൂരിന് നിർമിച്ചുനൽകുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മം നഗരസഭാധ്യക്ഷ പച്ചീരി സുരയ്യ ഫാറൂഖ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് പച്ചീരി ഫാറൂഖ് അധ്യക്ഷനായി. To advertise here, ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് എ.ആർ. ചന്ദ്രൻ, ബാങ്ക് ഡയറക്ടർമാരായ സി. അബ്ദുൽ നാസർ, മൊയ്തു കിഴക്കേതിൽ, മുഹമ്മദ് ഹനീഫ പടിപ്പുര, വി. മുഹമ്മദ് സമീർ, വി. അജിത് കുമാർ, ഇ.ആർ. സുരാദേവി, സുൽഫത്ത് ബീഗം, റെജീന അൻസാർ, ബാങ്ക് സെക്രട്ടറി നാസർ കാരാടൻ തുടങ്ങിയവർ പങ്കെടുത്തു. Published: 18 Apr 2026, 02:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പെരിന്തൽമണ്ണ സർവീസ് സഹകരണബാങ്ക് സഹകരണഭവന് തറക്കല്ലിട്ടു
M
MathrubhumiSource Link
22 days ago