പെരുമാറ്റച്ചട്ട ലംഘനം: ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു,വീഡിയോ നീക്കംചെയ്തു

പെരുമാറ്റച്ചട്ട ലംഘനം: ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു,വീഡിയോ നീക്കംചെയ്തു

M
MathrubhumiSource Link
തൃശ്ശൂർ: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ഗുരുവായൂർ മണ്ഡലം സ്ഥാനാർഥിയുമായ അഡ്വ. ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു. വിവാദ പരാമർശത്തിന്റെ പേരിൽ ലഭിച്ച പരാതിയെത്തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കറുടെ നിർദ്ദേശപ്രകാരം തൃശൂർ ജില്ലാ കളക്ടറാണ് നടപടിയെടുത്തത്. ജനപ്രാതിനിധ്യ നിയമം (1951) ലെ 123(3) വകുപ്പും തിരഞ്ഞെടുപ്പ് കമ്മിഷന്റെ പെരുമാറ്റച്ചട്ട വ്യവസ്ഥകളും ലംഘിച്ചതിനാണ് കേസെടുക്കാൻ ഉത്തരവിട്ടത്. To advertise here, വോട്ട് തേടുന്നതിനായി ജാതി അല്ലെങ്കിൽ സാമുദായിക വികാരങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന പെരുമാറ്റച്ചട്ടത്തിലെ കർശന നിർദ്ദേശം ഗോപാലകൃഷ്ണൻ ലംഘിച്ചതായി അധികൃതർ കണ്ടെത്തി. ആരാധനാലയങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി ഉപയോഗിക്കരുതെന്ന ചട്ടവും ഇദ്ദേഹം പങ്കുവെച്ച വീഡിയോയിലൂടെ ലംഘിക്കപ്പെട്ടിട്ടുണ്ട്. ജില്ലാ കളക്ടറുടെ ഉത്തരവിനെത്തുടർന്ന് വിവാദമായ വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തു. ഇതിനുപുറമെ, ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തിട്ടുണ്ട്. Content Highlights: BJP candidate B. Gopalakrishnan faces police action for violating the Model Code of Conduct in Thrissur. Published: 22 Mar 2026, 06:18 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പെരുമാറ്റച്ചട്ട ലംഘനം: ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണനെതിര… | Boolokam