നെയ്യാറ്റിൻകര : പെരുമ്പഴുതൂർ-കളത്തുവിള റോഡ് ടാറിടാൻ ചല്ലിനിരത്തിയിട്ട് നാലുമാസമായി. ടാറിടാതായതോടെ വാഹനയാത്രക്കാർക്ക് ഇതുവഴിയുള്ള യാത്ര ദുരിതമാണ്. അപകടങ്ങളും പതിവാണ്. To advertise here, പെരുമ്പഴുതൂരിൽനിന്ന് കളത്തുവിള വഴി റസ്സൽപുരം വരെയെത്തുന്ന റോഡിൽ കളത്തുവിളവരെ വർഷങ്ങളായി റോഡ് പൊട്ടിപ്പൊളിഞ്ഞനിലയിലായിരുന്നു. ജില്ലാപ്പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ടാറിടാൻ നടപടിയായത്. ഇതിനായി 60 ലക്ഷം രൂപ അനുവദിച്ച് കരാറും നൽകി. തിരഞ്ഞെടുപ്പിന് മൂന്നുമാസം മുൻപ് പെരുമ്പഴുതൂർമുതൽ കളത്തുവിളവരെ ഒരു കിലോമീറ്റർ ദൂരത്തിൽ വലിയ ചല്ലികൾ റോഡിൽ നിരത്തി. പിന്നീട് കരാറുകാരൻ തിരിഞ്ഞുനോക്കിയിട്ടില്ല. കാൽനടയാത്രയെക്കാൾ ദുരിതം ഇരുചക്രവാഹന യാത്രക്കാർക്കാണ്. ഇരുചക്രവാഹനങ്ങളിലെത്തുന്നവർ ചല്ലിയിൽ തെന്നി അപകടത്തിൽപ്പെടുന്നതു പതിവായി. എന്നിട്ടും റോഡ് ടാറിട്ട് ഗതാഗതയോഗ്യമാക്കാൻ ജില്ലാപ്പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ല. നഗരസഭയിൽ ഉൾപ്പെടുന്ന പെരുമ്പഴുതൂരിനെ മാറനല്ലൂർ, ബാലരാമപുരം പഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് പെരുമ്പഴുതൂർ-കളത്തുവിള-റസ്സൽപുരം റോഡ്. തകർന്നനിലയിലായിരുന്ന ഈ റോഡിൽ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ചതോടെയാണ് റോഡ് ഗതാഗതയോഗ്യമല്ലാതായത്. ബസ് സർവീസുള്ള റോഡിന്റെ ശോചനീയാവസ്ഥ മനസ്സിലാക്കിയാണ് ജില്ലാപ്പഞ്ചായത്ത് 60 ലക്ഷം രൂപ അനുവദിച്ചത്. റോഡിന്റെ ശോചനീയാവസ്ഥ കാരണം ബസ് സർവീസ് നിലയ്ക്കുമെന്ന സ്ഥിതിയാണ്. ടാറിനു ക്ഷാമം നേരിടുന്നതിനാലാണ് വൈകുന്നതെന്നാണ് ജില്ലാപ്പഞ്ചായത്ത് അധികൃതരുടെ വാദം. നിരത്തിയ ചല്ലികൾ റോഡ് റോളർ ഉപയോഗിച്ച് നിരപ്പാക്കി ഉറപ്പിച്ചാൽ ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാനാകുമെന്നാണ് നാട്ടുകാർ പറയുന്നത്. Published: 04 May 2026, 02:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പെരുമ്പഴുതൂർ-കളത്തുവിള റോഡ്: ചല്ലിനിരത്തിയിട്ട് നാലുമാസം;ടാറിടാത്ത റോഡിൽ യാത്രാദുരിതം
M
MathrubhumiSource Link
about 4 hours ago
