ബന്തടുക്ക : അന്ത്യഅത്താഴവേളയിൽ യേശുക്രിസ്തു ശിഷ്യൻമാരുടെ പാദങ്ങൾ കഴുകി ചുംബിച്ചതിന്റെ ഓർമ്മ പുതുക്കി പെസഹ ആചരിച്ചു. ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷ, ആരാധന, അപ്പംമുറിക്കൽ എന്നിവ നടന്നു. പള്ളത്തിങ്കാലിലെ കുറ്റിക്കോൽ സെയ്ന്റ് തോമസ് കപ്പൂച്ചിൻ ദേവാലയത്തിൽ വികാരി ഫാ. ജോസ് കരിങ്ങടയിൽ കാർമികത്വം വഹിച്ചു. To advertise here, കരിവേടകം മേരിപുരം സെയ്ന്റ് മേരീസ് ദേവാലയത്തിൽ ഫാ. ജോർജ് വെള്ളരിങ്ങാട്ട് മുഖ്യ കാർമികനായി. ഫാ. ബിജു കുഴിവേലിൽ, ഫാ. ജോസ് കൊല്ലംകുന്നേൽ എന്നിവർ സഹകാർമികരായി. കരിവേടകം സെയ്ന്റ് ജോസഫ് ദേവാലയത്തിൽ ജോമോൻ കുന്നുകാട്ടുതടത്തിലിന്റെ കാർമികത്വത്തിലായിരുന്നു പെസഹ. പടുപ്പ് സെയ്ന്റ് ജോർജ് ദേവാലയത്തിൽ തലശ്ശേരി അതിരൂപത ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ കാർമികത്വം വഹിച്ചു. വീട്ടിയാടി മാനടുക്കം സെയ്ന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ ഫാ. ജോൺസൻ പടിഞ്ഞാറയിൽ മുഖ്യകാർമികനായി. കോഡിനേറ്റർ ജയിന്റ് കറുകപള്ളി, ജോൺ ചിറയിൽ എന്നിവർ നേതൃത്വം നൽകി. സുള്ള്യ : പരിവാരകാനയിലെ മദർ തെരേസ ദേവാലയം, സംപാജെ ഹോളി ട്രിനിറ്റി ദേവാലയം എന്നിവിടങ്ങളിൽ ഫാ. മനോജ് കൊച്ചുപുത്തൻപുരക്കലിന്റെ കാർമികത്വത്തിലായിരുന്നു പെസഹ പ്രാർഥനാ ചടങ്ങ്. ഗുത്തിഗാർ സെയ്ന്റ് മേരീസ് ദേവാലയത്തിൽ ഫാ. ആശിഷ് കിഴക്കേകര, നട്ടണിഗെ സെയ്ന്റ് മേരീസ് ദേവാലയത്തിൽ ആദർശ് പുതിയേടത്ത് എന്നിവരും കാർമികത്വം നൽകി. Published: 03 Apr 2026, 03:45 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
