Lifestyle Desk Last Updated: 20 April 2026, 09:33 AM IST 'ഞങ്ങളുടെ കുഞ്ഞ് ലക്ഷ്മീദേവി' എന്നാണ് മകളെ ഇരുവരും വിശേഷിപ്പിച്ചത് ശിവലീക ഒബ്റോയ് ഗർഭിണിയായിരിക്കെ പങ്കുവെച്ച ചിത്രങ്ങൾ | Photos: instagram ബോ ളിവുഡ് സംവിധായകൻ അഭിഷേക് പഥകിനും നടി ശിവലീകാ ഒബ്രോയിക്കും പെൺകുഞ്ഞ് പിറന്നു. അക്ഷയതൃതീയ ദിനമായ ഞായറാഴ്ചയാണ് ഇരുവരും തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേറ്റത്. സോഷ്യൽ മീഡിയാ പോസ്റ്റിലൂടെയാണ് സന്തോഷവാർത്ത താരദമ്പതിമാർ അറിയിച്ചത്. 'ഞങ്ങളുടെ കുഞ്ഞ് ലക്ഷ്മീദേവി' എന്നാണ് മകളെ ഇവർ വിശേഷിപ്പിച്ചത്. To advertise here, 'ഒരു നിമിഷംകൊണ്ട് ഞങ്ങളുടെ ഹൃദയങ്ങൾക്ക് പുതിയ അർഥമുണ്ടായി. അതിരറ്റ സ്‌നേഹത്തോടെ ഞങ്ങൾ ഞങ്ങളുടെ പ്രിയപ്പെട്ട പെൺകുഞ്ഞിനെ സ്വീകരിക്കുന്നു. എന്ന്, അനുഗൃഹീതരായ മാതാപിതാക്കൾ ശിവലീകയും അഭിഷേകും' -ഇതാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത മനോഹരമായ കാർഡിൽ ഇരുവരും കുറിച്ചത്. 'ഞങ്ങളുടെ കുഞ്ഞ് ലക്ഷ്മീദേവി ഈ വിശിഷ്ട ദിനത്തിൽ എത്തിയിരിക്കുന്നു. പരിശുദ്ധമായ അനുഗ്രഹമാണ് ഇത്' എന്നായിരുന്നു പോസ്റ്റിന്റെ ക്യാപ്ഷൻ. സെലിബ്രിറ്റികളും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് അഭിഷേക് പഥകിനും ശിവലീകാ ഒബ്രോയിക്കും ആശംസകളും അഭിനന്ദനങ്ങളും നേർന്ന് പോസ്റ്റിൽ കമന്റ് ചെയ്തത്. 2023 ഫെബ്രുവരി ഒമ്പതിനാണ് അഭിഷേകും ശിവലീകയും വിവാഹിതരായത്. ഗോവയിൽ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം. രണ്ട് ദിവസം നീണ്ട സ്വകാര്യ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ദീർഘനാൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു താരങ്ങളുടെ വിവാഹം. അതിന് മുമ്പ് തുർക്കിയിൽ ഹോട്ട് എയർ ബലൂണുകൾക്കിടയിൽ വെച്ച് അഭിഷേക്, ശിവലീകയോട് വിവാഹാഭ്യർഥന നടത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു. Content Highlights: Drishyam 2 director Abhishek Pathak and actress Shivaleeka Oberoi have become parents to a baby girl. The couple announced the news on Instagram, calling their daughter "Baby Lakshmi" as she was born on the auspicious day of Akshaya Tritiya. The couple tied the knot in Goa in February 2023. Published: 20 Apr 2026, 09:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പെൺകുഞ്ഞിനെ വരവേറ്റ് ദൃശ്യം 2 സംവിധായകൻ അഭിഷേക് പഥകും നടി ശിവലീകാ ഒബ്രോയിയും
M
MathrubhumiSource Link
20 days ago