ന്യൂസ് ഡെസ്ക് Last Updated: 23 Apr 2026, 09:28 am IST പ്രതീകാത്മകചിത്രം | Photo: PTI തിരുവനന്തപുരം: ഹണിട്രാപ്പിൽ വീഴ്ത്തി വിളിച്ചുവരുത്തി മർദിച്ച് പണംതട്ടുന്ന സംഭവങ്ങൾ വീണ്ടും പതിവാകുന്നു. ഇൻസ്റ്റഗ്രാമും ഫെയ്സ് ബുക്കും ഉൾപ്പെടെയുള്ള സാമൂഹികമാധ്യമങ്ങൾക്കു പുറമേ പുത്തൻ ഡേറ്റിങ് ആപ്പുകളും ഇരകളെ വീഴ്ത്താനായി കളമൊരുക്കുന്നു. അപമാനം ഭയന്ന് സംഭവം പുറത്തുപറയാനോ കേസുകൊടുക്കാനോ പലരും തയ്യാറാകാറില്ല. To advertise here, ഹണിട്രാപ്പ് തട്ടിപ്പിലെ ഒടുവിലത്തെ സംഭവമായിരുന്നു കഴിഞ്ഞ ദിവസം ശ്രീകാര്യത്ത് നടന്നത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 19-കാരനെയാണ് യുവതി വിളിച്ചുവരുത്തി സുഹൃത്തിനൊപ്പം ചേർന്ന് മർദിച്ച് പണം തട്ടിയത്. ഓൺലൈൻ സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു ഈ കബളിപ്പിക്കൽ. ശ്രീകാര്യം ചെല്ലമംഗലം സ്വദേശിയായ യുവതിയെയും സുഹൃത്തിനെയുമാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്. മർദിച്ചശേഷം പരാതിക്കാരന്റെ മൊബൈൽ തട്ടിപ്പറിച്ച് അതിൽനിന്നാണ് പണം പ്രതികളുടെ അക്കൗണ്ടിലേക്ക് അയച്ചത്. 12500-ഓളം രൂപയാണ് നഷ്ടമായത്. പെൺകുട്ടിയെ ശല്യപ്പെടുത്തി എന്ന കാരണം പറഞ്ഞും ആൺസുഹൃത്താണെന്നു നടിച്ചുമാണ് പല സംഭവങ്ങളിലും വിളിച്ചുവരുത്തിയുള്ള മർദനവും പണം അപഹരിക്കലും നടക്കുക. സാമൂഹിക മാധ്യമത്തിലൂടെ ചാറ്റ് ചെയ്തശേഷം ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ സംഭവമുണ്ടായത് ഏതാനും മാസം മുൻപാണ്. ഇതിലും പരാതിക്കാരൻ കേസുകൊടുക്കാൻ ആദ്യം മടിച്ചെങ്കിലും ചിത്രങ്ങൾ പുറത്തുവിടുമെന്ന ഭീഷണിയെ തുടർന്ന് പോലീസിനെ സമീപിക്കുകയായിരുന്നു. എന്നാൽ ഈ സംഭവത്തിൽ പ്രതികളെ പിടികൂടാനായില്ല. വാട്‌സാപ് ചാറ്റിങ് വഴി ഇരകളെ വീഴ്ത്തുന്ന സംഘങ്ങളും സജീവമാണ്. പലരും നാണക്കേട് ഭയന്ന് പണംനൽകി രക്ഷപ്പെടുകയാണ് പതിവ്. Content Highlights: Increase in honey trap incidents using social media and dating apps., Victims are often lured to private locations and physically assaulted., Extortionists use fear of social stigma to prevent victims from reporting crimes., Digital evidence such as chat logs and mobile transactions are common tools in these scams., Immediate reporting to the police is crucial to stop these criminal networks. Published: 23 Apr 2026, 07:34 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പെൺകുട്ടി വലവിരിക്കും, ആൺസുഹൃത്ത് വളിച്ചുവരുത്തും; ഹണിട്രാപ്പ് വ്യാപകം, അപമാനം ഭയന്ന് പരാതിയില്ല
M
MathrubhumiSource Link
17 days ago