പേട്രിയേറ്റിനോട് മത്സരിക്കാൻ ജോജു ജോർജ്-ഷാജി കൈലാസ് ആക്ഷൻ ചിത്രം; മേയ് ഒന്നിന് ‘വരവ്’ റിലീസ്

പേട്രിയേറ്റിനോട് മത്സരിക്കാൻ ജോജു ജോർജ്-ഷാജി കൈലാസ് ആക്ഷൻ ചിത്രം; മേയ് ഒന്നിന് ‘വരവ്’ റിലീസ്

M
MathrubhumiSource Link
ഷാജി കൈലാസ് സംവിധാനം ചെയ്ത് ജോജു ജോർജ് നായകനായി എത്തുന്ന ആക്ഷൻ ചിത്രമായ ‘വരവ്’ മേയ് ഒന്നിന് തിയേറ്ററുകളിലെത്തും. മലയോരമേഖലയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ പോളി എന്ന് വിളിപ്പേരുള്ള പോളച്ചൻ എന്ന കഥാപാത്രമായാണ് ജോജു ജോർജ് എത്തുന്നത്. പോളച്ചന്റെ ജീവിതപോരാട്ടങ്ങളും പ്രതികാരവും ഇഴചേർന്നുനിൽക്കുന്ന ആക്ഷൻ ചിത്രമാണ് ‘വരവ്’. ജോജു ജോർജ്-ഷാജി കൈലാസ് കോമ്പിനേഷൻ ഇതാദ്യമായാണ്. ആദ്യചിത്രത്തിലൂടെത്തന്നെ ‘വരവ്’ ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് ഷാജി കൈലാസും ജോജുവും. ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി ചിത്രം നിർമിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജോമി ജോസഫ്, രാഹുൽ റെജി തോമസ്. To advertise here, ‘വരവ്’ സിനിമയിലെ ആക്ഷൻ രംഗങ്ങളിൽ തീപാറുമെന്ന് ഉറപ്പിക്കാൻ മലയാളത്തിന്റെ ആക്ഷൻ റാണിയായ വാണി വിശ്വനാഥ് കൂടി ജോജുവിനൊപ്പം ചിത്രത്തിലുണ്ട്. ആക്ഷൻ സിനിമകളിലുള്ള ഷാജി കൈലാസിന്റെ സംവിധാനപാടവത്തിന് വീണ്ടും കരുത്താകാൻ സ്റ്റണ്ട് മാസ്റ്റർമാരുടെ വലിയ നിരതന്നെ ചിത്രത്തിലുണ്ട്. ദക്ഷിണേന്ത്യയിലെ മുൻനിര സ്റ്റണ്ട് മാസ്റ്റർമാരായ സ്റ്റണ്ട് സിൽവ, കലൈ കിങ്സൺ, ഫീനിക്സ് പ്രഭു, രാജശേഖർ മാസ്റ്റർ, തപസി മാസ്റ്റർ, മാഫിയ ശശി, ജാക്കി ജോൺസൺ എന്നിങ്ങനെ എട്ടു മാസ്റ്റർമാർ ചിത്രത്തിനായി ഒന്നിക്കുന്നു. കുറെയധികം പ്രത്യേകതകളോടുകൂടിയാണ് ‘വരവ്’ പ്രേക്ഷകരിലേക്ക് എത്തുന്നത്. വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സുനിറച്ച സുകന്യ വരവിന്റെ ഭാഗമാകുന്നു. മുരളി ഗോപി, അർജുൻ അശോകൻ, ദീപക് പറമ്പോൽ, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകൻ, ബോബി കുര്യൻ, അശ്വിൻ കുമാർ, വിൻസി അലോഷ്യസ്, സാനിയ ഇയ്യപ്പൻ, വീണ നായർ, കോട്ടയം രമേശ്, ശ്രീജിത്ത് രവി, ശർമ, ചാലി പാലാ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഷാജി കൈലാസിന്റെ മികച്ച വിജയങ്ങൾ നേടിയ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്, ദ്രോണ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ എ.കെ. സാജനിലാണ് ഈ ചിത്രത്തിന്റെയും തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം: എസ്. ശരവണൻ. സംഗീതം ഒരുക്കുന്നത് സാം സി.എസ്. എഡിറ്റർ: ഷമീർ മുഹമ്മദ്. കലാസംവിധാനം: സാബു റാം. മേക്കപ്പ്: സജി കാട്ടാക്കട. കോസ്റ്റ്യൂം ഡിസൈൻ: സമീറ സനീഷ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്. ഹെഡ് ഓഫ് പ്രൊഡക്ഷൻ: റോൺ ഐസക് തോമസ്. പ്രൊഡക്ഷൻ മാനേജർമാർ: ശിവൻ പൂജപ്പുര, അനിൽ അൻഷാദ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി. പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്. പി.ആർ.ഒ.: മഞ്ജു ഗോപിനാഥ്. സ്റ്റിൽസ്: ഹരി തിരുമല. മാർക്കറ്റിങ് ആൻഡ് അഡ്വർടൈസിങ്: ബ്രിങ്ഫോർത്ത്. മൂന്നാർ, മറയൂർ, തേനി, വാഗമൺ, കോട്ടയം എന്നീ ലൊക്കേഷനുകളിലായി 72 ദിവസങ്ങൾകൊണ്ടാണ് ‘വരവ്’ സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. തിയേറ്ററുകളിൽ ആക്ഷൻ തരംഗം തീർക്കാൻ ‘വരവ്’ മേയ് ഒന്നിന് റിലീസ് ചെയ്യും. ചിത്രം ഓൾഗ പ്രൊഡക്ഷൻസ് റിലീസസ് തിയേറ്ററുകളിൽ എത്തിക്കും. Content Highlights: The highly anticipated action thriller 'Varavu,' marking the first collaboration between director Shaji Kailas and actor Joju George, is set to release in theaters on May 1, featuring high-octane stunts choreographed by eight leading stunt masters. Published: 01 Apr 2026, 09:15 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പേട്രിയേറ്റിനോട് മത്സരിക്കാൻ ജോജു ജോർജ്-ഷാജി കൈലാസ് ആക്ഷൻ ച… | Boolokam