ഉപ്പുകുന്ന് : പേരിൽ ‘ഉന്നതി’യുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ‘അധോഗതി’യിലാണ് ഉപ്പുകുന്നിലെ ഉന്നതികൾ. ഉടുമ്പന്നൂർ പഞ്ചായത്തിലെ ഈ ഉൾപ്രദേശങ്ങളിലെ ഉന്നതികളിലേക്കുള്ള റോഡുകളാണ് നന്നാക്കാൻ പദ്ധതികൾ ഏറ്റെടുക്കാതെ സർക്കാരും പഞ്ചായത്തും ട്രൈബൽ വകുപ്പും ഒളിച്ചുകളിക്കുന്നത്. ഉന്നതിയിലേക്ക് എത്താൻ ഉള്ളത് ഒരുളൻ കല്ലുകൾ നിറഞ്ഞ മൺറോഡുകൾ മാത്രം. To advertise here, ഉപ്പുകുന്നിൽനിന്ന് കിലോമീറ്ററുകൾ നടന്നാണ് ഇവിടുള്ളവർ വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും പോകുന്നത്. നല്ലവഴി ഇല്ലാതെ കരിമ്പിൻകയം, കൊടിപ്ലാവ്, കള്ളിക്കൽ, മകുടിയാനി ഭാഗത്തെ ഉന്നതികളിൽ താമസിക്കുന്ന 200-ൽപരം കുടുംബങ്ങളാണ് വലയുന്നത്. ഇവിടേക്കുള്ള പല റോഡുകളും പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടില്ല. വഴിയില്ലാത്തതിനാൽ പല കുടുംബങ്ങളും കുറഞ്ഞ അളവിൽ ഭൂമി വാങ്ങി ഉപ്പുകുന്നിലെ ടൗണിനടുത്തേക്ക് താമസം മാറി. ഇവരെല്ലാം തങ്ങളുടെ ഏക്കർ കണക്കിനുള്ള കൃഷിയിടങ്ങളിലേക്ക് രാവിലെ നടന്നുപോയാണ് പണിയെടുക്കുന്നത്. വിളവെടുക്കുന്ന ഉത്പന്നങ്ങൾ വാഹനം എത്തുന്നിടത്തേക്ക് എത്തിക്കാൻ വലിയ ചെലവാണ് ഉണ്ടാകുന്നത്. തലച്ചുമടായി കിലോമീറ്റർ ചുമന്നുവേണം വാഹനം എത്തുന്നിടംവരെ എത്തിക്കാൻ. ഇതുകൊണ്ട് വലിയ ചെലവ് ഉണ്ടാകും. പലരും കൃഷി ഉപേക്ഷിക്കുന്നതിനെപ്പറ്റി ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്. Published: 18 Apr 2026, 03:16 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
