അമ്പലപ്പുഴ : ശബരിമലയിൽ പൈങ്കുനി ഉത്രം ദർശനത്തിനായി അമ്പലപ്പുഴസംഘം പുറപ്പെട്ടു. തിങ്കളാഴ്ച രാത്രി അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ സമൂഹപ്പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ളയുടെ കാർമികത്വത്തിൽ കെട്ടുനിറച്ചാണ് സംഘം യാത്രതുടങ്ങിയത്. ഉത്രത്തോടനുബന്ധിച്ച് അത്താഴപ്പൂജയ്ക്ക് അമ്പലപ്പുഴസംഘത്തിന്റെ മഹാനിവേദ്യം നടക്കും. To advertise here, ഇരുമുടിക്കെട്ടിൽ കരുതിയിരിക്കുന്ന കാരയെള്ള്, ശർക്കര, നെയ്യ്, തേൻ, കൽക്കണ്ടം, മുന്തിരി ഇവചേർത്തു തയ്യാറാക്കുന്ന എള്ളുപായസം ദേവനു നിവേദിക്കും. ആറാട്ടിനൊപ്പം ബുധനാഴ്ച രാവിലെ സംഘം മലയിറങ്ങും. കരപ്പെരിയോന്മാരായ പി. സദാശിവൻപിള്ള, കെ. ചന്തു, ആർ. ഗോപകുമാർ, കെ. ചന്ദ്രകുമാർ, ആർ. മധു എന്നിവർ കെട്ടുനിറയ്ക്കലിനു സഹകാർമികരായി. Published: 01 Apr 2026, 02:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പൈങ്കുനി ഉത്രം ദർശനം; അമ്പലപ്പുഴ സംഘം പുറപ്പെട്ടു
M
MathrubhumiSource Link
about 1 month ago