ഷാർജ : ലോക പൈതൃകപട്ടികയിൽ ഇടംപിടിച്ച ഷാർജ അൽ ഫയ പുരാവസ്തു പൈതൃകമേഖലയിൽ നൂതന വികസനങ്ങൾ നടപ്പിലാക്കാനൊരുങ്ങി അധികൃതർ. അതിനായുള്ള ആസൂത്രണങ്ങളും രൂപരേഖകളും അവതരിപ്പിച്ചു. To advertise here, അൽ ഫയ പ്രദേശത്തിന്റെ പുരാവസ്തു പൈതൃക തനിമ ചോരാതെയായിരിക്കും കൂടുതൽ വികസനപദ്ധതികൾ നടപ്പാക്കുക. യുനെസ്കോയുടെ മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും മേഖലയിൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. വികസനവും പൈതൃക സംരക്ഷണവും പരസ്പരപൂരിതമായാണ് പ്രവർത്തിക്കുക. അൽ ഫയയുടെ അടിസ്ഥാന സൗകര്യവികസനം, മാസ്റ്റർ പ്ലാനിങ് എന്നിവ അടിസ്ഥാനമാക്കി സാങ്കേതികസമിതികളും രൂപവത്കരിച്ചിട്ടുണ്ട്. പൈതൃക ശാസ്ത്രത്തിലും പുരാവസ്തു ഗവേഷണങ്ങളിലും യു.എ.ഇ.യുടെ സ്ഥാനം കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ലോക പൈതൃകപട്ടികയിൽ ഇടംപിടിച്ചശേഷം അൽ ഫയ ലോകമെങ്ങുമുള്ള അക്കാദമിക്, ശാസ്ത്രീയ ഗവേഷണങ്ങൾക്കും വേദിയാവുകയാണ്. ഷാർജ ആർക്കിയോളജി അതോറിറ്റിയുടെ കീഴിൽ അൽ ഫയ കേന്ദ്രമാക്കി നൂതന ഗവേഷണങ്ങൾക്കും അവസരമൊരുക്കുന്നു. ഈ വർഷം മുതൽ രണ്ടുവർഷം നീണ്ടുനിൽക്കുന്ന 20 ലക്ഷം ദിർഹത്തിന്റെ 'അൽ ഫയ റിസർച്ച് ഗ്രാൻഡ്' പദ്ധതിയും ഇതിന്റെ ഭാഗമാണ്. പദ്ധതി നിലവിൽ പ്രാദേശികവും അന്താരാഷ്ട്രവുമായ അക്കാദമിക് സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ശാസ്ത്രീയ മൂല്യനിർണയ ഘട്ടത്തിലാണ്. 2025-ലാണ് അൽ ഫയ ലോക പൈതൃകപട്ടികയിൽ ഉൾപ്പെട്ടത്. ഇവിടെ രണ്ടുലക്ഷം മനുഷ്യവാസം നിലനിന്നതായി തെളിവുകൾ കണ്ടെത്തിയിരുന്നു. ആഫ്രിക്കയിൽ നിന്നടക്കം ആദ്യകാല മനുഷ്യവംശത്തിന്റെ കുടിയേറ്റങ്ങളുടെ തെളിവുകളും അൽ ഫയയിൽനിന്ന് ലഭിച്ചിരുന്നു. ലോക പൈതൃകപട്ടികയിൽ 160-ലേറെ രാജ്യങ്ങളിൽനിന്നുള്ള 1,100-ലേറെ സ്ഥലങ്ങൾ ഇടംനേടിയിട്ടുണ്ട്. ഇവയിൽ 97 എണ്ണം അറബ് മേഖലയിൽ നിന്നാണ്. ഇവ ലോകത്താകമാനം 37 കോടിയിലേറെ തൊഴിലവസരങ്ങളുമുണ്ടാക്കുന്നു. കൂടാതെ ആഗോള സമ്പദ്‌വ്യവസ്ഥയിലെ മൊത്തം ജി.ഡി.പി.യുടെ 10 ശതമാനത്തിലേറെ ലോക പൈതൃക മേഖലയിൽനിന്നുമാണ്. ഷാർജ അൽഫയ പ്രദേശം Published: 20 Apr 2026, 02:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പൈതൃകത്തിന് മുൻഗണന നൽകി നൂതന വികസനവുമായി അൽ ഫയ
M
MathrubhumiSource Link
20 days ago