പൈപ്പിടാൻ സർവേ തുടങ്ങി

പൈപ്പിടാൻ സർവേ തുടങ്ങി

M
MathrubhumiSource Link
ഒറ്റപ്പാലത്തെ മലിനജല ശുദ്ധീകരണ പ്ലാന്റ് To advertise here, ഒറ്റപ്പാലം : പട്ടണത്തിലെ മലിനജലം ശേഖരിച്ച് സംസ്കരിക്കുന്നതിനുള്ള ശുദ്ധീകരണ പ്ലാന്റിന്റെ പൈപ്പുകൾ സ്ഥാപിക്കുന്നതിനുള്ള സർവേ തുടങ്ങി. റെയിൽവേയുടെ അനുമതി ലഭിക്കാത്തതിനാൽ, പൈപ്പുകൾ കടന്നുപോകുന്നതിന്റെ രൂപരേഖ മാറ്റിയതിനെത്തുടർന്നുള്ള സർവേയാണ് തുടങ്ങിയത്. റെയിൽവേഭൂമി ഒഴികെയുള്ള ആർ.എസ്. റോഡ് പ്രദേശം, പട്ടണം, ടി.ബി. റോഡ്, കിഴക്കേപ്പാലംവരെയുള്ള പ്രദേശം, ചെർപ്പുളശ്ശേരി റോഡ്, സെൻഗുപ്ത റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് സർവേ നടത്തുന്നത്. ഈ റോഡുകളിലെ മലിനജലം ശേഖരിച്ച് ഒറ്റപ്പാലം ബസ്‌സ്റ്റാൻഡ് പരിസരത്തുള്ള പ്ലാന്റിലെത്തിച്ച് സംസ്കരിക്കുന്നതിനുള്ള പദ്ധതിയാണ് നടന്നുകൊണ്ടിരിക്കുന്നത്. പൈപ്പ് ലൈനുകൾക്കുപുറമേ ഇടയിലുണ്ടാകുന്ന ചേംബറുകൾ സ്ഥാപിക്കുന്നതിനുള്ള പഠനവും നടക്കുന്നുണ്ട്. നേരത്തേ റെയിൽവേസ്റ്റേഷൻ പ്രദേശത്തെ മലിനജലം പ്ലാന്റിലെത്തിക്കാൻ പദ്ധതിയുണ്ടായിരുന്നു. ആർ.എസ്. റോഡ് നഗരസഭ ഉപയോഗിക്കുന്നതിന് റെയിൽവേ വാടകയീടാക്കുന്നുണ്ട്. ഈ തുക കുടിശ്ശികയായതിനെ ത്തുടർന്ന് റെയിൽവേ പൈപ്പ് ലൈൻ സ്ഥാപിക്കാൻ അനുമതി നൽകിയിട്ടില്ല. തുടർന്ന്, ആ ഭാഗത്തെ പൈപ്പുലൈൻ പദ്ധതി ഉപേക്ഷിച്ച് നഗരസഭാ ഓഫീസ് വരെയുള്ള ചെർപ്പുളശ്ശേരിറോഡ് പ്രദേശത്തേക്ക് നീട്ടുകയായിരുന്നു. ഇതോടെ താലൂക്കാശുപത്രിയിൽനിന്നുള്ള മലിനജലംകൂടി പ്ലാന്റിലേക്കെത്തിക്കാം. ഇത് ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനത്തിനും സഹായകരമാകും. നഗരസഭയുടെ 52 സെന്റ് സ്ഥലത്ത് കിഫ്ബിയിൽനിന്ന് 29കോടിരൂപ ചെലവഴിച്ചുള്ള പ്ലാന്റിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. 15 ലക്ഷംലിറ്റർ മലിനജലമാണ് സംസ്കരിക്കാനാവുക. 560 ചേംബറുകളും പൈപ്പ് ലൈനുകൾക്കിടയിലുണ്ടാകും. ശുദ്ധീകരിക്കുന്ന വെള്ളം കൃഷിക്കുൾപ്പെടെ ഉപയോഗപ്പെടുത്താനാണ് പദ്ധതി. പട്ടണത്തിലെ വീടുകളിൽനിന്നും ഫ്ളാറ്റുകളിൽനിന്നും മലിനജലം ശേഖരിക്കാനും പദ്ധതിയുണ്ട്. Published: 03 Apr 2026, 02:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പൈപ്പിടാൻ സർവേ തുടങ്ങി — Mathrubhumi | Boolokam | Boolokam