മാങ്കൂട്ടം : പൈപ്പ് പണി കഴിഞ്ഞുപോയിട്ട് മാസങ്ങളായിട്ടും റോഡുവശം നന്നാക്കുന്നില്ല. ഏനാത്ത്- ഏഴംകുളം മിനി ഹൈവേയുടെ വശങ്ങളിൽ ഒട്ടേറെ ഭാഗം തകർന്നുകിടക്കുകയാണ്. ജൽജീവൻ പദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് പണിയെ തുടർന്നാണിത്. റോഡ് വശം കുഴിച്ചിടത്തെല്ലാം വ്യാപകമായി ടാർ ഇളകിപ്പോയിരുന്നു. പൈപ്പ് കുഴികൾ മണ്ണിട്ട് മൂടിയ ശേഷം ടാർ ഇളകിയ ഭാഗത്ത് മെറ്റൽ നിരത്തിയിരുന്നു. എന്നാൽ, ഇത് വേണ്ട വിധത്തിൽ ഉറപ്പിച്ചിട്ടില്ല. കുറച്ച് സ്ഥലങ്ങളിൽ മാത്രം കോൺക്രീറ്റ് ഇട്ട് നേരേയാക്കിയിട്ടുണ്ട്. അതിനേക്കാൾ ഇടങ്ങൾ തകർന്നുകിടക്കുകയാണ്. റോഡുവശത്ത് മെറ്റൽ കിടക്കുന്നതുകാരണം ആളുകൾക്ക് നടന്നുപോകാൻ പോലും ബുദ്ധിമുട്ടാണ്. വാഹനങ്ങൾ കയറിയാൽ കല്ലുകൾ തെറിക്കാനും സാധ്യതയുണ്ട്. പലയിടത്തും റോഡുവശം തകർത്തതിനാൽ റോഡും ലെവൽ ഇല്ലാതെ ആയിട്ടുണ്ട്. To advertise here, ഏനാത്ത്- ഏഴംകുളം റോഡ് നല്ലരീതിയിൽ ടാർ ചെയ്തിരുന്നതാണ്. പൈപ്പ് പണിക്ക് ശേഷം പലയിടത്തും മോശം അവസ്ഥയിലായിരിക്കുകയാണ്. വശങ്ങൾ നന്നാക്കിയില്ലെങ്കിൽ റോഡ് കൂടുതൽ തകരുമെന്ന് നാട്ടുകാർ പറയുന്നു. Published: 26 Mar 2026, 02:03 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പൈപ്പിട്ട് പോയിട്ട് നാളുകളായിട്ടും റോഡുവശം നന്നാക്കിയില്ല
M
MathrubhumiSource Link
about 2 months ago