പെരുമ്പാവൂർ : വരൾച്ച രൂക്ഷമാകുമ്പോൾ നഗരത്തിൽ പലേടത്തും ജല അതോറിറ്റിയുടെ വിതരണക്കുഴലുകൾ പൊട്ടി കുടിവെള്ളം പാഴാകുന്നത് പതിവായി. എ.എം. റോഡിൽ യൂണിയൻ ബാങ്കിന് സമീപം വിതരണക്കുഴൽ പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ശനിയാഴ്ച അറ്റകുറ്റപ്പണികൾക്കായി റോഡ് കുഴിച്ചെങ്കിലും പൈപ്പിലെ ചോർച്ച കണ്ടെത്താനായില്ല. മുൻകാലങ്ങളിൽ നടന്ന ആസൂത്രണമില്ലാത്ത റോഡ് വികസനവും പൈപ്പിടലും പലേടത്തും അറ്റകുറ്റപ്പണികൾ ദുർഘടമാക്കുകയാണ്. To advertise here, ഗവ. ഗേൾസ് ഹൈസ്‌കൂളിന് പിന്നിലെ റോഡിൽ പൈപ്പ് പൊട്ടിയിട്ട് രണ്ടാഴ്ചയിലധികമായി. പമ്പിങ് നടക്കുന്ന ആറ് മുതൽ 11 വരേയുള്ള സമയത്താണ് വിതരണക്കുഴലുകളിൽ ചോർച്ചയുണ്ടാകുന്നത്. 2000 ലിറ്റർ വെള്ളത്തിന് 800 രൂപ പലേടത്തും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതിനാൽ നഗരത്തിലെ വീടുകൾ, വ്യാപാര സമുച്ചയങ്ങൾ, ഓഫീസുകൾ എന്നിവിടങ്ങളിലൊന്നും വെള്ളം ലഭിക്കുന്നില്ല. പലരും 2000 ലിറ്റർ വെള്ളത്തിന് 800 രൂപ നിരക്കിൽ കുടിവെള്ളം വിലകൊടുത്തു വാങ്ങുകയാണ്. സ്വകാര്യ ഏജൻസികൾ വിതരണം ചെയ്യുന്ന വെള്ളത്തിന് ഗുണനിലവാര പരിശോധനയും നടക്കുന്നില്ല. അതേസമയം, കാനകളിലൂടെയും മറ്റും സ്ഥാപിച്ചിട്ടുള്ള ജല അതോറിറ്റിയുടെ വിതരണക്കുഴലുകളിലെ തകർച്ച പരിഹരിക്കാൻ ജലഅതോറിറ്റിയുടെ കരാറുകാർ മടിക്കുകയാണ്. കുടിവെള്ള വിതരണക്കുഴലുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് മുനിസിപ്പാലിറ്റിയുടെയും വ്യാപാരി സമൂഹത്തിന്റെയും പിന്തുണയോടെ അഴുക്കുചാലുകളുടെ ശുചീകരണം ഉടനടി നടത്തണമെന്നതാണ് ജലഅതോറിറ്റി ജീവനക്കാരുടെ ആവശ്യം. മുൻപ് പലവട്ടം ആലുവ റോഡിൽ പല സ്ഥാപനങ്ങളിലും ജല അതോറിറ്റിയുടെ പൈപ്പിലൂടെ മലിനജലം എത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. Published: 15 Mar 2026, 02:57 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പൈപ്പുകൾ പൊട്ടുന്നത് പതിവായി പെരുമ്പാവൂർ നഗരത്തിൽ കുടിവെള്ളം മുടങ്ങുന്നു
M
MathrubhumiSource Link
about 2 months ago