BoolokamBoolokam
പൈപ്പ് നന്നാക്കാൻ റോഡ് കുഴിച്ചു; അപകടഭീതിയിൽ യാത്രക്കാർ

പൈപ്പ് നന്നാക്കാൻ റോഡ് കുഴിച്ചു; അപകടഭീതിയിൽ യാത്രക്കാർ

M
MathrubhumiSource Link
വിളയൂർ : തകർന്ന കുടിവെളള പൈപ്പ് പുനഃസ്ഥാപിക്കാൻ റോഡരികിൽ കുഴിച്ചത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. വിളയൂർ-കുലുക്കല്ലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വിളയൂർ-ചുണ്ടമ്പറ്റ റോഡിലെ ചിറക്കൽ തോടിന് സമീപമാണ് മൂടാതെ കിടക്കുന്ന കുഴിയുള്ളത്. To advertise here, വിളയൂർ പഞ്ചായത്തിലെ ഏഴാം വാർഡിലാണ് സംഭവം. 10 ദിവസംമുൻപ് ജലവിഭവ വകുപ്പിന്റെ കുടിവെള്ള പൈപ്പ് പൊട്ടിയത് പരിഹരിക്കാനായാണ് റോഡരികിൽ കുഴിച്ചത്. പൈപ്പ് പൊട്ടിയത് താത്കാലികമായി അടച്ചെങ്കിലും ഇപ്പോഴും കുടിവെളളം പാഴാവുന്നുണ്ട്. അതുകൊണ്ടുതന്നെ ജലവിതരണം നടക്കുമ്പോൾ ഈ കുഴിയിൽ വെള്ളം കെട്ടിനിൽക്കുന്നുണ്ട്. കുത്തനെയുള്ള ഇറക്കവും വളവുമുള്ള റോഡിന്റെ ഭാഗത്താണ് കുഴിയുള്ളത്. വേഗതയിൽ വരുന്ന വാഹനങ്ങൾ വശം കൊടുക്കുമ്പോൾ ഇതിൽ അകപ്പെടാനും സാധ്യതയുണ്ട്. ആഴ്ചകൾക്ക് മുൻപ് നവീകരിച്ച റോഡിലാണ് സംഭവം. Published: 04 May 2026, 03:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!