പൈപ്പ് പണി കഴിഞ്ഞ ഇടം യാത്രക്കാർക്ക് അപകടക്കെണി

പൈപ്പ് പണി കഴിഞ്ഞ ഇടം യാത്രക്കാർക്ക് അപകടക്കെണി

വയല : കുടിവെള്ള പൈപ്പ്‌ലൈനിന് എടുത്ത കുഴി ശരിയായി മൂടാത്തത് യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. വയല- കടിക റോഡിൽ കൊട്ടാരംപടിക്ക് സമീപമാണ് റോഡിനുകുറുകെ പൈപ്പ് ഇട്ട ഭാഗം അപകടകരമായി കിടക്കുന്നത്. റോഡിൽ ഈ ഭാഗത്ത്‌ വലിയ ഇറക്കമാണ്. To advertise here, പൈപ്പിടാൻ കുഴിച്ച ഇടം കൃത്യമായ രീതിയിൽ കോൺക്രീറ്റ് ചെയ്തല്ല പോയത്. ഇരുചക്രയാത്രികർക്ക് വലിയ അപകടം ഉണ്ടാക്കുന്ന തരത്തിലാണ് ഇപ്പോൾ ഈ ഭാഗമുള്ളത്. വളരെ പണിപ്പെട്ടാണ് ബൈക്കുകളിൽ ആളുകൾ ഇവിടം കടന്നുപോകുന്നത്. ഇതേ റോഡിൽതന്നെ കുറച്ച് മാറി പൈപ്പ് കുഴി എടുത്തതിനോട് ചേർന്ന് റോഡിന്റെ വശം പൊളിഞ്ഞിട്ടുണ്ട്. അപകടങ്ങൾ ഉണ്ടാകുന്നതിനുമുമ്പ് റോഡ് നേരേയാക്കണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. Published: 20 Apr 2026, 12:24 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പൈപ്പ് പണി കഴിഞ്ഞ ഇടം യാത്രക്കാർക്ക് അപകടക്കെണി — Mathrubhu… | Boolokam