പൈപ്പ് പൊട്ടി, തട്ടാംപടി കവല വെള്ളക്കെട്ടിലായി

പൈപ്പ് പൊട്ടി, തട്ടാംപടി കവല വെള്ളക്കെട്ടിലായി

M
MathrubhumiSource Link
കരുമാല്ലൂർ :ചുട്ടുപൊള്ളുന്ന വേനലിൽ കുടിവെള്ളക്ഷാമംമൂലം ജനം നെട്ടോട്ടമോടുന്നതിനിടയിൽ പൈപ്പ്‌ പൊട്ടി ശുദ്ധജലം പെരുവഴിയിലൊഴുകി. വലിയതോതിൽ വെള്ളം ചോർന്ന് തട്ടാംപടി കവല വെള്ളക്കെട്ടിലായി. ചൊവ്വാഴ്ച ഉച്ചയോടെയാണ് ആലുവ-പറവൂർ പ്രധാന റോഡിൽ തട്ടാംപടി കവലയ്ക്കുസമീപം പ്രധാന ജലവിതരണ പൈപ്പ് പൊട്ടിയത്. വലിയ ചോർച്ചയായതിനാൽ പെട്ടെന്നുതന്നെ കവലയിലെ റോഡാകെ മുങ്ങി. സമീപത്തെ തട്ടുകടയിലേക്ക് വെള്ളം കയറി. തട്ടാംപടി നീറിക്കോട് റോഡിലേക്കും വെള്ളമൊഴുകി. റോഡ് നിറഞ്ഞുകവിഞ്ഞ് കനാലിലേക്കും വെള്ളം ഒലിച്ചിറങ്ങി. To advertise here, പിന്നീട് ജലഅതോറിറ്റി ഓഫീസിലേക്ക് വിളിച്ചറിയിച്ചശേഷം ജലവിതരണം നിർത്തിവയ്ക്കുകയായിരുന്നു. മുപ്പത്തടം ശുദ്ധീകരണശാലയിൽനിന്നും കരുമാല്ലൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വെള്ളം വിതരണം ചെയ്യുന്ന പൈപ്പാണ് പൊട്ടിയത്. 40 വർഷത്തോളം പഴക്കമുള്ള ആസ്ബസ്റ്റോസ് പൈപ്പുകളാണ് ഇവിടെയെല്ലാം ഉപയോഗിച്ചിട്ടുള്ളത്. അതെല്ലാം ഇപ്പോൾ ജീർണാവസ്ഥയിലാണ്. Published: 25 Mar 2026, 02:16 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പൈപ്പ് പൊട്ടി, തട്ടാംപടി കവല വെള്ളക്കെട്ടിലായി — Mathrubhum… | Boolokam