കിഴക്കമ്പലം : കിഴക്കമ്പലത്ത് പൈപ്പുപൊട്ടൽ തുടർച്ചയാകുന്നു. പൊയ്യക്കുന്നം കുടിവെള്ള പദ്ധതിയുടെ പൈപ്പുവഴി സമീപപ്രദേശങ്ങളിലെ നാലു പഞ്ചായത്തുകളിലേക്കാണ് വെള്ളമെത്തിക്കുന്നത്. ഉയർന്നപ്രദേശങ്ങളിലേക്ക് വെള്ളം തുറന്നുവിടുമ്പോഴാണ് പലയിടങ്ങളിലും പൈപ്പുകൾ പൊട്ടുന്നത്. To advertise here, കിഴക്കമ്പലം പ്രധാനറോഡിൽ വിവിധയിടങ്ങളിൽ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നുണ്ട്. പൈപ്പ് പൊട്ടുന്നതുമൂലം റോഡിനു കേടുപാടുകളും സംഭവിക്കുകയാണ്. പോഞ്ഞാശ്ശേരി റോഡിൽ സേവനപ്പടിക്കു സമീപവും ആലുവ റോഡിൽ ട്വന്റി 20 നഗറിനു മുൻപായിട്ടുള്ള വളവിലും കിഴക്കമ്പലം കവലയിലുമാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. കിഴക്കമ്പലം കവലയിൽ രണ്ടാഴ്ചയായി റോഡിൽ കട്ടവിരിച്ച ഭാഗത്തുനിന്നും വെള്ളം ഒഴുകിത്തുടങ്ങിയിട്ട്. സമീപത്ത് പൊട്ടിയഭാഗത്ത് കഴിഞ്ഞദിവസം അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. റോഡുവഴി നടന്നുപോകുന്നവർ ഇവിടെ കാൽകഴുകി പോകുന്നുമുണ്ട്. പ്രധാനറോഡിലൂടെ വെള്ളമൊഴുകുന്നത് റോഡുകൾ തകരാൻ കാരണമാണ്. Published: 23 Apr 2026, 02:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പൈപ്പ്‌ലൈനിലെ വാൽവ് തകരാറിലായി; വെള്ളം പാഴാകുന്നു
M
MathrubhumiSource Link
17 days ago