പൊടിപൊടിച്ച് കെട്ടുവിറക് കച്ചവടം

പൊടിപൊടിച്ച് കെട്ടുവിറക് കച്ചവടം

M
MathrubhumiSource Link
ളാക്കാട്ടൂർ : പാചകവാതക പ്രതിസന്ധിയിൽ കച്ചവടം വർധിച്ച് വിറക് കമ്പോളം. കെട്ടുവിറകിന് വലിയ ആവശ്യമാണ് ഉണ്ടായതെന്ന് ളാക്കാട്ടൂർ കുളത്തുങ്കൽ അനീഷിന്റെ നേതൃത്വത്തിലുള്ള എട്ടംഗസംഘം പറയുന്നു. To advertise here, കെട്ടിന് 80 രൂപയാണ്. അനീഷ് തടിക്കച്ചവട മേഖലയിൽ 21 വർഷമായി പ്രവർത്തിക്കുന്നു. ഒപ്പം കെട്ടുവിറക് കച്ചവടവുമുണ്ട്. ഹോട്ടലുകളായിരുന്നു പ്രധാന ഗുണഭോക്താക്കൾ. ഇപ്പോൾ വീടുകളിൽനിന്ന് വിറകിന് ആവശ്യംകൂടി. സാധാരണ ദിവസങ്ങളിൽ 30 മുതൽ 40 വരെ കെട്ടാണ് വില്ക്കാറുള്ളത്. എന്നാൽ ഇപ്പോൾ അത് 80-100 വരെയായി. ആവശ്യം കൂടിയതോടെ പണി വിഭജിച്ചാണ് പ്രവർത്തനം. ബിനുവും കുട്ടപ്പനും, അനീഷ് കുമാറും, ജോമോനും വിറക് കോതിയൊതുക്കും. സി.പി. ബിബിനും, നിശാന്തും വിറകുകൾ കെട്ടുകളാക്കി ഹോട്ടലുകാർക്കും വീട്ടുകാർക്കുമായി തരംതിരിക്കും. അഭിജിത്തും അനീഷ് കുളത്തുങ്കലുമാണ് വിതരണം. വിറകിന് ആവശ്യക്കാർ കൂടിയെങ്കിലും വില ഇതുവരെ വർധിപ്പിച്ചില്ലെന്ന് അനീഷ് പറഞ്ഞു. Published: 14 Mar 2026, 02:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പൊടിപൊടിച്ച് കെട്ടുവിറക് കച്ചവടം — Mathrubhumi | Boolokam | Boolokam