പൊടിശല്യം, യാത്രാദുരിതം

പൊടിശല്യം, യാത്രാദുരിതം

പെരുവട്ടൂർ-നടേരിക്കടവ് റോഡ് ടാറിങ് പ്രവൃത്തി വൈകുന്നു To advertise here, കൊയിലാണ്ടി : പെരുവട്ടൂർ-നടേരിക്കടവ് റോഡ് ടാറിങ് പ്രവൃത്തി നിലച്ചതിൽ നാട്ടുകാർ പ്രതിഷേധത്തിൽ. കുഴിനിറഞ്ഞ റോഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള 30 ലക്ഷം രൂപ ചെലവഴിച്ചാണ് പുനർനിർമിക്കുന്നത്. റോഡ് ഇളക്കിമറിച്ച് നിരപ്പാക്കിയശേഷം ഒന്നാംഘട്ടം മെറ്റൽ ഇട്ടുവച്ചിരിക്കുകയാണ്. അതിനുശേഷം കരാറുകാർ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്. നിലവിൽ റോഡിന്റെ അവസ്ഥ അതിദയനീയമാണ്. വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും സുരക്ഷിതമായി യാത്രചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത്. പൊടിശല്യം കാരണം സമീപ വീടുകളിലുള്ളവർ ദുരിതത്തിലാണ്. ഈ സാഹചര്യത്തിൽ പ്രദേശവാസികൾ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ്. അടിയന്തരമായി പണി പുനരാരംഭിച്ച് റോഡ് പൂർണമായി നവീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മെറ്റൽ ഇളകിത്തെറിക്കുന്നതുകാരണം ഇരുചക്രവാഹനങ്ങൾക്കോ ഓട്ടോറിക്ഷകൾക്കോ പോകാൻ കഴിയാത്ത അവസ്ഥയാണ്. നടേരിക്കടവുവഴി മേപ്പയ്യൂരിലേക്കുള്ള ബസ് സർവീസ് ദീർഘനാളായി മുടങ്ങിക്കിടക്കുകയാണ്. തൊഴിലാളികളെ കിട്ടാത്തതാണ് പണിമുടങ്ങിക്കിടക്കാൻ കാരണമെന്ന് വാർഡ് കൗൺസിലർ എ.കെ. രമേശൻ പറഞ്ഞു. പെരുവട്ടൂർമുക്കിൽനിന്ന് 519 മീറ്റർവരെയാണ് ഇപ്പോൾ ടാറിങ് നടത്തുന്നത്. നടേരിക്കടവ് അക്വഡക്ട്‌ ഭാഗത്ത് നഗരസഭാഫണ്ട് 10 ലക്ഷം രൂപ ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. അതിനുശേഷം വിയ്യൂർ ഇല്ലത്ത്‌താഴെ വരെയുള്ള 1200 മീറ്റർ നീളത്തിൽ റോഡുനിർമാണത്തിന് മറ്റൊരു 25 ലക്ഷംകൂടി നഗരസഭാ ഫണ്ടിൽനിന്ന് അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഇതിന്റെ പ്രവൃത്തി തുടങ്ങിയിട്ടേ ഇല്ല. കൊയിലാണ്ടി നഗര കുടിവെള്ളപദ്ധതിയുടെ ഭാഗമായി ഈ റോഡിൽ പൈപ്പ് ലൈൻ കീറിയിട്ടിട്ടുണ്ട്. അത് മണ്ണിട്ട് നിരപ്പാക്കി ഉറപ്പിച്ചാലേ 25 ലക്ഷത്തിന്റെ പ്രവൃത്തി തുടങ്ങാൻ കഴിയുകയുള്ളൂ എന്നാണ് കരാറുകാർ പറയുന്നത്. കൊയിലാണ്ടിയിൽനിന്ന് നടേരിക്കടവ് ഇല്ലത്തുതാഴ വഴി മേപ്പയ്യൂർ, മുചുകുന്ന്, പുറക്കാട് എന്നിവിടങ്ങളിലേക്ക് പോകാനുള്ള ഏറ്റവും എളുപ്പമായ മാർഗമാണിത്. പെരുവട്ടൂർമുതൽ നടേരിക്കടവുവരെ നിലവിലുള്ള റോഡ് വീതി മൂന്നുമീറ്റർ മാത്രമാണ്. എന്നാൽ, ഇപ്പോൾ അത് ഇരുവശത്തും കോൺക്രീറ്റോടുകൂടി 4.7 മീറ്റർ ആയി ഉയർത്തുന്നുണ്ട്.കൊയിലാണ്ടി പെരുവട്ടൂർ-നടേരിക്കടവ് റോഡ് വർഷങ്ങളായി തകർന്ന നിലയിലായിരുന്നു. പ്രദേശവാസികൾ ഒട്ടേറെത്തവണ പരാതിപ്പെട്ടതിനെത്തുടർന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് തുക അനുവദിച്ചത്. തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിനുമുൻപായി റോഡ് പുനരുദ്ധാരണപ്രവൃത്തികൾ ആരംഭിച്ചിരുന്നു. എന്നാൽ, പണി പാതിവഴിയിൽ ഉപേക്ഷിച്ചനിലയിൽ കിടക്കുന്നതാണ് യാത്രക്കാർക്ക് വിനയായത് Published: 23 Apr 2026, 03:47 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പൊടിശല്യം, യാത്രാദുരിതം — Mathrubhumi | Boolokam | Boolokam