പൊടിശല്യത്തിന് പരിഹാരം, ടാറിങ് തുടങ്ങി

പൊടിശല്യത്തിന് പരിഹാരം, ടാറിങ് തുടങ്ങി

M
MathrubhumiSource Link
എസ്.പി. നഗർ-ഹിദായത്ത് നഗർ റോഡ് നവീകരണം To advertise here, വിദ്യാനഗർ : നാടിന്റെ പൊടിശല്യത്തിന് അറുതിയാകും. എസ്.പി. നഗർ -ഹിദായത്ത് നഗർ-കോപ്പ റോഡ് ടാറിങ് തുടങ്ങി. നവീകരണത്തിനായി കിളച്ചിട്ടിരുന്ന റോഡിൽ പണി നിലച്ചതിനെത്തുടർന്ന് പൊടിശല്യത്താൽ ജനങ്ങൾ വലയുകയായിരുന്നു. ഇതുസംബന്ധിച്ച് മാതൃഭൂമി കഴിഞ്ഞ 23-ന് വാർത്ത നൽകിയിരുന്നു. വാർത്തയ്ക്ക് പിന്നാലെയാണ് ടാറിങ് പ്രവൃത്തി തുടങ്ങിയത്. വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉയരുന്ന കരിങ്കൽപ്പൊടിശല്യത്തെ തുടർന്ന് റോഡരികിൽ താമസിക്കുന്നവർക്ക് ശ്വാസംമുട്ടൽ, കണ്ണിന് കലക്കം, അണുബാധ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. വിദ്യാനഗർ-ഉളിയത്തടുക്ക റോഡിൽ എസ്.പി. നഗറിൽനിന്ന് ഹിദായത്ത് നഗർ വഴി കോപ്പയിലേക്കുള്ള 2640 മീറ്റർ റോഡിൽ നാല് കോടിയോളം രൂപ ചെലവിലാണ്‌ നവീകരണം നടത്തുന്നത്. കഴിഞ്ഞ മാർച്ചിലാണ് നവീകരണപ്രവൃത്തി തുടങ്ങിയത്. ഒമ്പത് മാസംകൊണ്ട് പൂർത്തിയാക്കേണ്ടതായിരുന്നു. റോഡ് വീതികൂട്ടി മെക്കാഡം ടാറിങ്ങും ഒാവുചാലും സംരക്ഷണഭിത്തി നിർമാണവും ഉൾപ്പെടെയുള്ള പ്രവൃത്തികളാണ് പൂർത്തീകരിക്കേണ്ടത്. മെക്കാഡം ടാറിങ് നടത്തുന്നതിന് മുന്നോടിയായി കരിങ്കൽപ്പൊടി ഉൾപ്പെടെയുള്ള മിശ്രിതം കലർത്തി റോഡിൽ നിരത്തിയിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും തുടർപ്രവൃത്തി നടത്താത്തതാണ് നാട്ടുകാരെ ദുരിതത്തിലാക്കയിത്. ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ അന്തരീക്ഷമാകെ പൊടിയിൽ കുളിക്കുകയായിരുന്നു. റോഡുപണി ഇഴഞ്ഞുനീങ്ങുന്നതിൽ നാട്ടകാർ കടുത്ത പ്രതിഷേധത്തിലുമായിരുന്നു. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ടാറ് കിട്ടുന്നതിലുണ്ടായ പ്രയാസമാണ് പണി നിലക്കുന്നതിന് ഇടയാക്കിയതെന്നാണ് കരാറുകാരൻ പറഞ്ഞിരുന്നത്. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ.യുടെ ഇടപെടലിനെ തുടർന്നാണ് ടാർ സ്ഥലത്തെത്തിക്കാൻ കഴിഞ്ഞത്. ബിറ്റമിൻ ടാറിങ് പ്രവൃത്തി വെള്ളിയാഴ്ചയോടെ പൂർത്തിയാകും. റോഡ് നവീകരണപ്രവൃത്തി ഏപ്രിൽ ആദ്യവാരത്തോടെ പൂർത്തിയാക്കാൻ കഴിയയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കരാറുകാരനായ എം.എ. ഇക്ബാൽ പറഞ്ഞു. Published: 26 Mar 2026, 03:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പൊടിശല്യത്തിന് പരിഹാരം, ടാറിങ് തുടങ്ങി — Mathrubhumi | Bool… | Boolokam