പൊട്ടഞ്ചിറ പാലത്തിന്റെ അനുബന്ധറോഡിൽ വെള്ളക്കെട്ട്

പൊട്ടഞ്ചിറ പാലത്തിന്റെ അനുബന്ധറോഡിൽ വെള്ളക്കെട്ട്

M
MathrubhumiSource Link
തലയോലപ്പറമ്പ് : ഒറ്റമഴയിൽ വെള്ളത്തിലായി പൊട്ടഞ്ചിറ പാലത്തിന്റെ അനുബന്ധറോഡ്. പാലത്തിൽനിന്നും വൈക്കം-തലയോലപ്പറമ്പ് പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന അനബന്ധറോഡിലാണ് വെള്ളക്കെട്ട് രൂക്ഷം. റോഡ് താഴ്ന്നുനിൽക്കുന്നതും ഓടകൾ ഇല്ലാത്തതുമാണ് പ്രശ്നം. To advertise here, ഇതുവഴി കടന്നുപോകുന്ന നൂറുകണക്കിന് യാത്രക്കാരും വാഹനങ്ങളും ബുദ്ധിമുട്ടിലാകുന്നത് പതിവാണ്. 1998-ലാണ് ജനകീയാസൂത്രണ പദ്ധതിപ്രകാരം മൂവാറ്റുപുഴയാറിന് കുറുകേ പൊട്ടഞ്ചിറ -ഇടവട്ടം പാലം നിർമിച്ചത്. അനുബന്ധറോഡിനുള്ള മണ്ണടിച്ചുയർത്തിയത് ജനകീയ കമ്മിറ്റിയായിരുന്നു. പിന്നീട് പി.ഡബ്ല്യു.ഡി. ഏറ്റെടുത്ത് കരിങ്കൽ കെട്ടിയെങ്കിലും ഓടനിർമിച്ചിരുന്നില്ല. അന്ന് സമീപനറോഡും പ്രധാന റോഡും ഒരേ നിരപ്പിലായിരുന്നതുകൊണ്ട് പെയ്ത്ത് വെള്ളം ഒഴുകി പ്രധാനറോഡിലെ ഓടകളിലേക്ക് പോകുമായിരുന്നു. പിന്നീട് വൈക്കം-തലയോലപ്പറമ്പ് റോഡ് ഉയർത്തി ആധുനിക നിലവാരത്തിൽ ടാർ ചെയ്തു. ഇതോടെ പ്രധാനറോഡിനും പാലത്തിനും ഇടയിലുള്ള സമീപന റോഡ് കുഴിയിലായി. സമീപനറോഡിന്റെ വീതികൂട്ടി ഓട നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. Published: 30 Mar 2026, 01:24 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പൊട്ടഞ്ചിറ പാലത്തിന്റെ അനുബന്ധറോഡിൽ വെള്ളക്കെട്ട് — Mathrub… | Boolokam