Last Updated: 22 Apr 2026, 03:51 am IST ശാസ്ത്രീയ പരിശോധന നടന്നാൽ മാത്രമേ യഥാർഥ കാരണം വെളിച്ചത്തുവരൂ. തെങ്ങുകളുൾപ്പെടെ കത്തിക്കരിഞ്ഞനിലയിലുള്ള, തീപ്പിടിത്തമുണ്ടായ മുണ്ടത്തിക്കോട് പടക്കനിർമാണശാലയുടെ ആകാശദൃശ്യം തൃശൂർ: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ യഥാർഥ കാരണമെന്തെന്ന് ഇതുവരെയും വ്യക്തമല്ല. ഭൂരിപക്ഷ നിഗമനങ്ങളും കനത്ത ചൂടാകാം എന്ന നിലയിലാണ്. തീപ്പൊരിയുണ്ടാകാനുള്ള ചെറിയ സാധ്യതകൾപോലും കണക്കിലെടുത്താണ് ഇത്തരം നിർമാണം നടത്തുക. വെടിമരുന്ന് നിറയ്ക്കുന്ന ഭാഗത്തുനിന്നാണ് ആദ്യത്തെ പൊട്ടിത്തെറിയുണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കനത്ത ചൂടിൽ എതെങ്കിലും ഘർഷണത്തിന്റെ ഭാഗമായി തീപ്പൊരിയുണ്ടായതാകാമെന്നാണ് പ്രാഥമിക അനുമാനം. കൂടുതൽ ശാസ്ത്രീയ പരിശോധന നടന്നാൽ മാത്രമേ യഥാർഥ കാരണം വെളിച്ചത്തുവരൂ. To advertise here, വെടിക്കെട്ടിലുപയോഗിക്കുന്ന സ്‌ട്രോൺഷ്യം നൈട്രേറ്റ് ചൂടിൽ കത്താനുള്ള സാധ്യതയുണ്ടെന്ന് പാരമ്പര്യ വെടിക്കെട്ടു കരാറുകാരനായ ചേർപ്പിലെ സുജിത് പറയുന്നു. കരിമരുന്ന് ചൂടേറ്റ് കത്താൻ സാധ്യത നന്നേ കുറവാണ്. കരിമരുന്ന് നിറയ്ക്കുമ്പോൾ കോറ നിലത്തു വീഴുകയോ ഉരസുകയോ ചെയ്താൽ സ്‌ഫോടനത്തിന് സാധ്യതയുണ്ട് -അദ്ദേഹം പറഞ്ഞു. Content Highlights: Investigation into the 2026 Mundathikkode explosion is ongoing., Experts suggest high temperatures and chemical friction as primary triggers., Witnesses report the blast originated in the gunpowder storage area., Scientific forensic analysis is required to confirm the exact cause., Contractors highlight the risks of Strontium Nitrate and friction during handling. Published: 22 Apr 2026, 03:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പൊട്ടിത്തെറിക്ക് കാരണം ചൂടോ? തീപ്പൊരി ഉണ്ടായതാകാമെന്ന് പ്രാഥമിക നിഗമനം
M
MathrubhumiSource Link
18 days ago