പൊട്ടുവെള്ളരിക്കൃഷിയിൽ വിജയക്കൊടി പാറിച്ച് ദമ്പതിമാർ

പൊട്ടുവെള്ളരിക്കൃഷിയിൽ വിജയക്കൊടി പാറിച്ച് ദമ്പതിമാർ

M
MathrubhumiSource Link
മാന്നാർ : കൃഷി വെറുമൊരു വിനോദമല്ല, ജീവിതത്തിന് ഉണർവും സന്തോഷവും നൽകുന്ന വലിയൊരു പാഠമാണെന്നു തെളിയിക്കുകയാണ് മാന്നാർ ഗ്രാമപ്പഞ്ചായത്തംഗം ശാന്തിനിയും ഭർത്താവും പോലീസുദ്യോഗസ്ഥനുമായ ബാലകൃഷ്ണനും. മാന്നാർ വിഷവർശ്ശേരിക്കര പട്ടരുമഠത്തിൽ താമസിക്കുന്ന ഇവർ തങ്ങളുടെ കൃഷിയിടത്തിൽ പൊട്ടുവെള്ളരിയും തണ്ണിമത്തനും ഷമാമും കുക്കുംബറുമെല്ലാം വിളയിച്ച് വിജയം കൊയ്യുകയാണ്. To advertise here, അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ.യായ ബാലകൃഷ്ണനും മാന്നാർ ഗ്രാമപ്പഞ്ചായത്ത് 18-ാം വാർഡ് പ്രതിനിധിയായ ശാന്തിനിയും തങ്ങളുടെ ഒഴിവുസമയം പൂർണമായും കൃഷിയിടത്തിലാണ് ചെലവഴിക്കുന്നത്. സുഹൃത്തായ വാന്യത്ത് തെക്കേതിൽ ഉണ്ണിക്കൃഷ്ണന്റെ 80 സെന്റ് ഉൾപ്പെടെ ഒരേക്കറോളം സ്ഥലത്താണ് ഇവരുടെ ജൈവകൃഷി. കൂടാതെ, നാലേക്കർ പാടത്ത് നെൽക്കൃഷിയുമുണ്ട്. പരമ്പരാഗത നെൽക്കർഷകനായ ബാലകൃഷ്ണൻ രണ്ടുവർഷം മുൻപാണ് തണ്ണിമത്തൻ ഉൾപ്പെടെയുള്ള കൃഷികളിലേക്കു തിരിഞ്ഞത്. കഴിഞ്ഞവർഷങ്ങളിൽ തണ്ണിമത്തനും ഷമാമും വിജയകരമായി വിളവെടുത്ത ഇവർ ഇത്തവണ പൊട്ടുവെള്ളരിക്കൃഷിയിലാണ് കൈവെച്ചത്. ഇതിനായി പൊട്ടുവെള്ളരിക്കു പേരുകേട്ട ചേർത്തലയിൽ പോയി പഠനം നടത്തിയിരുന്നു. പൊട്ടുവെള്ളരിക്കു പുറമേ പയർ, പടവലം, ചീര, പാവയ്ക്ക തുടങ്ങിയ പച്ചക്കറികളും ഇവരുടെ തോട്ടത്തിലുണ്ട്. ബന്ധുവും സുഹൃത്തുമായ വിഷവർശ്ശേരിക്കര പുത്തേത്ത് ലാലുവിന്റെ സഹായവും മാന്നാർ കൃഷി ഓഫീസർ പി.സി. ഹരികുമാറിന്റെ നിർദേശങ്ങളും ഇവരുടെ വിജയത്തിനു പിന്നിലുണ്ട്. പൊട്ടുവെള്ളരിക്കൃഷിയുടെ വിളവെടുപ്പ് മാന്നാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി.കെ. പ്രസാദ് നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് പി.എ. ലത, ആരോഗ്യ-വിദ്യാഭ്യാസ സമിതി അധ്യക്ഷൻ എസ്. ചന്ദ്രകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ഹസീന സലാം എന്നിവർ പങ്കെടുത്തു. 2018-ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ ബാലകൃഷ്ണനും രണ്ടാം തവണയും പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ട ശാന്തിനിയും കൃഷിയെ ഒരു വലിയ സന്ദേശമായാണ് കാണുന്നത്. ചെങ്ങന്നൂർ വി.എച്ച്.എസ്.ഇ. പ്ലസ്ടു വിദ്യാർഥിനി ദേവീകൃഷ്ണ ഏക മകളാണ്‌. Published: 14 Mar 2026, 02:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പൊട്ടുവെള്ളരിക്കൃഷിയിൽ വിജയക്കൊടി പാറിച്ച് ദമ്പതിമാർ — Math… | Boolokam