മസ്കറ്റ്: പൊതു ധർമ്മികത ലംഘിക്കുന്ന തരത്തിലുള്ള പെരുമാറ്റവുമായി ബന്ധപ്പെട്ട പരാതികളുടെ അടിസ്ഥാനത്തിൽ, മസ്കറ്റ് ഗവർണറേറ്റിൽ റോയൽ ഒമാൻ പൊലീസ് ഏഷ്യൻ, ആഫ്രിക്കൻ രാജ്യക്കാരായ സ്ത്രീകളുടെ സംഘത്തെ അറസ്റ്റ് ചെയ്തു. To advertise here, പൊതു സ്ഥലങ്ങളിൽ അനുചിതമായ വസ്ത്രധാരണം നടത്തിയതും രാജ്യത്തെ തൊഴിൽ നിയമങ്ങളും വിദേശികളുടെ താമസനിയമങ്ങളും ലംഘിച്ചതുമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. പൊതുസമാധാനം ഉറപ്പാക്കുകയും സുൽത്താനേറ്റിലെ താമസനിയമങ്ങൾ കർശനമായി നടപ്പാക്കുകയും ചെയ്യുന്നതിനായുള്ള വിപുലമായ നടപടികളുടെ ഭാഗമായാണ് അറസ്റ്റ് നടന്നതെന്ന് അധികൃതർ വ്യക്തമാക്കി. പോലീസ് നടപടിക്കിടെ കണ്ടെത്തിയ നിയമലംഘനങ്ങൾ പരിഗണിച്ച്, ബന്ധപ്പെട്ട എല്ലാവർക്കുമെതിരെ നിയമനടപടികൾ പൂർത്തിയാക്കി വരികയാണെന്ന് അധികൃതർ അറിയിച്ചു. Content Highlights: Royal Oman Police conducted a targeted operation in Muscat., Arrests made due to violations of public decency and residency laws., Legal procedures are currently underway for all involved individuals., Part of a broader initiative to maintain public order in 2026. Published: 22 Apr 2026, 02:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പൊതു ധർമ്മികതയുടെ ലംഘനം : ഒരുകൂട്ടം സ്ത്രീകൾ പിടിയിലായതായി ഒമാൻ പോലിസ്
M
MathrubhumiSource Link
18 days ago