വളാഞ്ചേരി : പൊതുഇടങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നതടക്കമുള്ള നിരവധി കേസുകളിൽ പ്രതിയായ ആൾ അറസ്റ്റിൽ. To advertise here, വളാഞ്ചേരി കൊട്ടാരം സ്വദേശി നിയാസി(30)നെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തുനിന്നാണ് ഇയാളെ വളാഞ്ചേരി പോലീസ് പിടികൂടിയത്. വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലും ജില്ലയിലെ വിവിധ സ്റ്റേഷനുകളിലുമായി നിരവധി കേസുകൾ ഇയാൾക്കെതിരേയുണ്ടെന്ന് പോലീസ് പറഞ്ഞു. പൊതുജനാരോഗ്യത്തിനും പരിസരശുചിത്വത്തിനും വെല്ലുവിളിയുണ്ടാക്കി പ്രവർത്തിച്ചിരുന്ന ഇയാൾക്കെതിരേ നാട്ടുകാരുടെ പരാതി ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പകൽസമയം ഇൻസ്റ്റഗ്രാമിലൂടെ വ്യാപാരസ്ഥാപനങ്ങളുടേയും മറ്റും പ്രൊമോഷണൽ വ്ലോഗുകൾ എടുത്ത് പ്രചരിപ്പിക്കുകയാണ് ഇയാളുടെ ജോലി. എന്നാൽ റോഡിലും ജനവാസ ഇടങ്ങളിലും കക്കൂസ് മാലിന്യം തള്ളുകയാണ് ഇയാളുടെ രാത്രികാലത്തെ പണിയെന്ന് പോലീസ് പറഞ്ഞു. വളാഞ്ചേരി എസ്.എച്ച്.ഒ. ആനന്ദ് ബാബുവിന്റെ നേതൃത്വത്തിൽ എസ്.ഐ. നിർമൽ, എസ്.സി.പി.ഒ.മാരായ ശൈലേഷ്, വിമോഷ്, സി.പി.ഒ. തോമസ് ജോസഫ് എന്നിവർ ചേർന്നാണ് പിടികൂടിയത്. തിരൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. Published: 23 Apr 2026, 01:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പൊതുഇടങ്ങളിൽ കക്കൂസ് മാലിന്യം തള്ളിയ കേസിൽ അറസ്റ്റിൽ
M
MathrubhumiSource Link
17 days ago