പ്രതിഷേധവുമായി നാട്ടുകാർ To advertise here, ഉപ്പുതറ : അയ്യപ്പൻകോവിൽ പഞ്ചായത്തിന്റെ പുല്ല്മേട് സുൽത്താനിയായിലെ പൊതു കിണർ സ്വകാര്യ വ്യക്തിക്ക് കരാർ നൽകിയതിൽ വ്യാപക പ്രതിഷേധം. അയ്യപ്പൻകോവിൽ പഞ്ചായത്താണ് 32,000 രൂപയ്ക്ക് പാട്ടത്തിന് നൽകിയത്. വർഷങ്ങളായി പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലുള്ള കിണർ സംരക്ഷിക്കാൻ പൊതു ഫണ്ടും ഉപയോഗിച്ചിട്ടുണ്ട്. ഈ കിണറാണ് ഏലം നനയ്ക്കുന്നതിന് സ്വകാര്യ വ്യക്തിക്ക് കരാർവ്യവസ്ഥയിൽ നൽകിയത്. ഉന്നതിക്ക് നടുവിലാണ് കിണർ. മലിനജലം കലരുന്നതിനാൽ വെള്ളം കുടിക്കാൻ ഉപയോഗിക്കുന്നില്ല. എന്നാൽ, പട്ടികജാതി ഉന്നതിയിലുള്ളവർ ഉൾപ്പെടെയുള്ള നാട്ടുകാർ അലക്കാനും കുളിക്കാനും ഇതിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. ഏലം നനക്കുന്നതിന് സ്വകാര്യവ്യക്തിക്ക് പാട്ടംനൽകിയതിനാൽ കിണറിൽനിന്ന് നാട്ടുകാർക്ക് വെള്ളം ഉപയോഗിക്കാൻ കഴിയില്ല. ഇതാണ് പ്രതിഷേധത്തിന് കാരണം. കരാറെടുത്തയാൾ മോട്ടോറും പൈപ്പുമിട്ട് വെള്ളമെടുക്കുന്നത് നാട്ടുകാർ എതിർത്തു. തുടർന്ന് ശനിയാഴ്ച പഞ്ചായത്ത് അധികൃതരും പോലീസും സ്ഥലത്ത് എത്തിയെങ്കിലും നാട്ടുകാർ പ്രതിഷേധം തുടർന്നു. അധികൃതരും നാട്ടുകാരും തമ്മിലുണ്ടായ വാക്കുതർക്കം നേരിയ സംഘർഷത്തിനും കാരണമായി. ഏറെ നേരം ചർച്ച നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല. പഞ്ചായത്ത് കരാർ നൽകിയ വ്യക്തി വെള്ളമെടുക്കുന്നത് തടഞ്ഞവർക്ക് എതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് എൻ. തമ്പി പറഞ്ഞു. ഇപ്പോൾ പ്രതിഷേധിക്കുന്നവർ ചേർന്ന് കിണർ പാട്ടത്തിന് നൽകിയിരുന്നെന്നും പ്രസിഡൻറ് ആരോപിച്ചു. കിണർ പാട്ടത്തിന് കൊടുത്തത് എന്തു വിലകൊടുത്തും നേരിടുമെന്ന് നാട്ടുകാർ പറഞ്ഞു. Published: 19 Apr 2026, 02:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
