പൊതുഗതാഗതം ഉപയോഗപ്പെടുത്തി മൂന്നാറിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കും -കെ.ബി. ഗണേഷ് കുമാർ

പൊതുഗതാഗതം ഉപയോഗപ്പെടുത്തി മൂന്നാറിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കും -കെ.ബി. ഗണേഷ് കുമാർ

M
MathrubhumiSource Link
മൂന്നാർ : പൊതുഗതാഗതസംവിധാനത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി മൂന്നാറിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുക എന്നതാണ് ലക്ഷ്യമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. To advertise here, മൂന്നാർ കെ.എസ്.ആർ.ടി.സി. ഡിപ്പോ വികസനത്തിന്റെ ഭാഗമായി നിർമാണം പൂർത്തീകരിച്ച ഡോർമിറ്ററിയുടെ ഉദ്ഘാടനവും തൊടുപുഴ അൽ-അസ്ഹർ കോളേജുമായി സഹകരിച്ച് നടപ്പാക്കുന്ന ട്രാൻസിറ്റ് സെന്ററിന്റെയും ഫുഡ്മാളിന്റെയും നിർമാണോദ്ഘാടനവും ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.എ. രാജ എം.എൽ.എ. അധ്യക്ഷതവഹിച്ചു. കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർ ഡോ. പി.എസ്. പ്രമോജ് ശങ്കർ ഓൺലൈനായി പദ്ധതി വിശദീകരണം നടത്തി. എ.ടി.ഒ. ജെ. നിജാമുദ്ദീൻ, വകുപ്പ് ജീവനക്കാർ, അൽ-അസ്ഹർ കോളേജ് ജീവനക്കാർ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. Published: 15 Mar 2026, 02:34 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പൊതുഗതാഗതം ഉപയോഗപ്പെടുത്തി മൂന്നാറിലെ ഗതാഗതക്കുരുക്ക് ഒഴിവാ… | Boolokam