പൊതുജന സുരക്ഷ ഉറപ്പാക്കി മുനിസിപ്പാലിറ്റികൾ

പൊതുജന സുരക്ഷ ഉറപ്പാക്കി മുനിസിപ്പാലിറ്റികൾ

M
MathrubhumiSource Link
ഷാർജ : പ്രതികൂല കാലാവസ്ഥയെ തുടർന്നുണ്ടായ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും പൊതുജനസുരക്ഷ ഉറപ്പാക്കുന്നതിനും പ്രവർത്തനങ്ങൾ ഊർജിതമാക്കി അൽ ബത്തേഹ് മുനിസിപ്പാലിറ്റി. To advertise here, പ്രാദേശിക സ്ഥാപനങ്ങളുടെ സഹകരണത്തോടെ റോഡുകൾ, താമസപ്രദേശങ്ങൾ എന്നിവിടങ്ങളിൽനിന്ന് മഴവെള്ളം നീക്കം ചെയ്യുന്നതിന് ഒട്ടേറെ ഉപകരണങ്ങൾ വിന്യസിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് സമഗ്ര പ്രതികരണ പദ്ധതിയാണ് നടപ്പാക്കിയതെന്ന് മുനിസിപ്പാലിറ്റി മേധാവി അബ്ദുല്ല സുൽത്താൻ ബിൻ സലൂമ അൽ കെത്ബി പറഞ്ഞു. ഗതാഗത തടസ്സം ഒഴിവാക്കുന്നതിന് വലിയ യന്ത്രങ്ങളും സക്ഷൻ ടാങ്കറുകളും ഉൾപ്പടെ ഒട്ടേറെ ഉപകരണങ്ങൾ വിന്യസിച്ചിട്ടുണ്ട്. കൊതുക് ശല്യം ഒഴിവാക്കാനും ജനങ്ങളുടെ ആരോഗ്യം സുരക്ഷിതമാക്കാനും ആവശ്യമായ നടപടികളും സ്വീകരിക്കുന്നുണ്ട്. വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ അണുവിമുക്തമാക്കാനും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. മഴ കാരണമുണ്ടായ പ്രതിസന്ധി തരണം ചെയ്യുന്നതിന് മികച്ച രീതിയിലാണ് താമസക്കാർ സഹകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മഴക്കെടുതി നേരിടുന്നതിനായി ഷാർജ അൽ ഹംറിയ മുനിസിപ്പാലിറ്റി ഫീൽഡ് പ്രവർത്തനങ്ങൾ ഊർജിതമാക്കി. റോഡുകളിൽനിന്നും റൗണ്ട്എബൗട്ടുകളിൽനിന്നും വെള്ളക്കെട്ട് നീക്കുന്നതിനായി സമഗ്രപദ്ധതിയാണ് മുനിസിപ്പാലിറ്റി ആവിഷ്കരിച്ചത്. അടിസ്ഥാന സൗകര്യ സംരക്ഷണം, സുഗമമായ ഗതാഗതം എന്നിവ ഉറപ്പാക്കുന്നതടക്കം പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ദിവസങ്ങളായി നിലനിൽക്കുന്ന പ്രതികൂല കാലാവസ്ഥയിൽ അടിയന്തര ദുരിതാശ്വാസ നടപടികളും അൽ ഹംറിയ മുനിസിപ്പാലിറ്റി കൈക്കൊള്ളുന്നുണ്ട്. മഴക്കെടുതി നേരിടാനായി മുൻകൂട്ടി ഫീൽഡ് ടീമിനെ മുനിസിപ്പാലിറ്റി നിയോഗിക്കുകയും ചെയ്തിരുന്നു. നഗരത്തിലുടനീളമുള്ള വെള്ളക്കെട്ടുകൾ നീക്കാനും ഗതാഗതം സുഗമമാക്കാനും പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. വെള്ളക്കെട്ട് നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഉടൻ പരിഹാരം കാണാനുമായി 24 മണിക്കൂറും ടീമുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി. പൊതുസുരക്ഷയുടെ ഭാഗമായി റോഡുകളിൽനിന്നും റൗണ്ട്എബൗട്ടുകളിൽനിന്നും ഏറ്റവും വേഗത്തിൽ വെള്ളക്കെട്ട് നീക്കുന്നതിനായി ശ്രമങ്ങൾ നടത്തുകയുമാണ്. മഴക്കെടുതി പരിഹരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അൽ ഹംറിയ മുനിസിപ്പാലിറ്റി ഡയറക്ടർ മുബാറക് റാഷിദ് അൽ ഷംസി പറഞ്ഞു. മെലീഹ റോഡ് താത്കാലികമായി അടച്ചു ഷാർജ : വെള്ളപ്പൊക്കത്തെത്തുടർന്ന് ഖത്ത പാലത്തിൽനിന്ന് സെൻട്രൽ റീജിയനിലേക്കുള്ള മെലീഹ റോഡ് താത്കാലികമായി അടച്ചതായി ഷാർജ പോലീസ് ജനറൽ കമാൻഡ് അധികൃതർ അറിയിച്ചു. ഡ്രൈവർമാർ ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും ഗതാഗത സുരക്ഷ ഉറപ്പാക്കാൻ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പൊതുജന സുരക്ഷ ഉറപ്പാക്കി മുനിസിപ്പാലിറ്റികൾ — Mathrubhumi |… | Boolokam