അജ്മാൻ : പൊതുജനാരോഗ്യ സംരക്ഷണത്തെ മുൻനിർത്തി ഈ വർഷം ആദ്യപാദത്തിൽ അജ്മാൻ മുനിസിപ്പാലിറ്റി പൂർത്തിയാക്കിയത് 496 പരിശോധനകൾ. മുനിസിപ്പാലിറ്റി പ്ലാനിങ് ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള പരിസ്ഥിതി ലബോറട്രിയാണ് പരിശോധനകൾ നടത്തിയത്. 2025-ലെ സമാനകാലയളവിനെ അപേക്ഷിച്ച് പരിശോധനകളിൽ 38 ശതമാനം വർധന രേഖപ്പെടുത്തി. To advertise here, വെള്ളത്തിന്റെ ഗുണമേന്മ അറിയുന്നതിനായി കടൽജലത്തിന്റെ 72 സാമ്പിളുകൾ ശേഖരിച്ചുകൊണ്ടായിരുന്നു പരിശോധന. കൂടാതെ ഭൂഗർഭജലം, കൃഷി എന്നിവയുമായി ബന്ധപ്പെട്ട 28 സാമ്പിളുകൾ, സൗന്ദര്യ വർധക ഉത്പ്പന്നങ്ങൾ ഉപയോഗിക്കുന്നതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിന് 73 സാമ്പിളുകൾ എന്നിവയും പരിശോധിച്ചു. എമിറേറ്റിലെ മാലിന്യ നിർമാർജനവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിന് 323 വേറിട്ട പരിസ്ഥിതി ഉത്പ്പന്നങ്ങൾ പരിശോധിച്ചു. സാമൂഹിക സംരക്ഷണവും പരിസ്ഥിതി സുരക്ഷയും ഉറപ്പാക്കുന്നതിനുവേണ്ടിയുള്ള അവശ്യ ശാസ്ത്രീയ വിവരങ്ങൾ ഇത്തരം പരിശോധനകളിലൂടെ ലഭിക്കുമെന്ന് പൊതുജനാരോഗ്യ പരിസ്ഥിതി മേഖലയുടെ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. ഖാലിദ് മെയ്ൻ അൽ ഹൊസാനി പറഞ്ഞു. ആഗോള ഗുണനിലവാരം ഉറപ്പാക്കാൻ നൂതന സാങ്കേതികവിദ്യയിലൂടെയാണ് പരിശോധനാ വിശകലനങ്ങൾ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റവും പുതിയ ലബോറട്രി ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം (എൽ.ഐ.എം.എസ്.) അടക്കമുള്ള സോഫ്റ്റ്‌വേറുകൾ പരിശോധനകൾക്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. Published: 20 Apr 2026, 02:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
