പൊതുപരിപാടികളിൽ ഇനി പ്ലാസ്റ്റിക് വേണ്ടാ

പൊതുപരിപാടികളിൽ ഇനി പ്ലാസ്റ്റിക് വേണ്ടാ

M
MathrubhumiSource Link
ബെംഗളൂരു : നഗരത്തിലെ പൊതുപരിപാടികളിലും വിവാഹച്ചടങ്ങുകളിലും ഇനി പ്ലാസ്റ്റിക് ഉപയോഗിക്കല്ലേ... പിടിക്കപ്പെട്ടാൽ 3,500 മുതൽ അഞ്ചുലക്ഷം രൂപവരെയാണ് പിഴ. ഗ്രേറ്റർ ബെംഗളൂരു പരിധിയിൽ നടക്കുന്ന പൊതുപരിപാടികൾ, വിവാഹച്ചടങ്ങുകൾ എന്നിവയിൽ പ്ലാസ്റ്റിക് വസ്തുക്കളുടെ വ്യാപക ഉപയോഗം വർധിക്കുന്നത് കണ്ടെത്തിയതിനെത്തുടർന്നാണ് പുതിയനീക്കം. To advertise here, സ്വച്ഛ് ബെംഗളൂരൂ സംരംഭത്തിന്റെ ഭാഗമായി ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡാണ് പരിപാടികളിൽ നിരോധിച്ച പ്ലാസ്റ്റിക്കിന് കർശന നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചത്. നഗരത്തിലെ വിവാഹ ഹാളുകൾ, കൺവെൻഷൻ സെന്ററുകൾ, പരിപാടി നടക്കുന്ന വേദികൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കും. നിർദേശം ലംഘിച്ചാൽ ഖരമാലിന്യ സംസ്കരണ നിയമങ്ങളുടെ ലംഘനത്തിന് കടുത്തനടപടിയുണ്ടാകും. നിയമലംഘനത്തിന്റെ കാഠിന്യവും പിടിച്ചെടുക്കുന്ന പ്ലാസ്റ്റിക്കിന്റെ തോതും കണക്കാക്കിയായിരിക്കും പിഴ. കൂടാതെ പ്ലാസ്റ്റിക് കണ്ടെത്തിയാൽ വിവാഹഹാളുകൾ, കൺവെൻഷൻ സെന്ററുകൾ എന്നിവയുടെ ഉടമകൾക്കെതിരേയും നടപടിസ്വീകരിക്കും. ഇവരും പിഴ അടയ്ക്കേണ്ടിവരും. പൊതുപരിപാടികൾ നടക്കുന്ന വേദികളിൽ നിരീക്ഷണവും പരിശോധനയും നടത്തും. ഇതിനായി സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ കീഴിൽ പ്രത്യേകജീവനക്കാരെ നിയമിക്കും. നിരോധിച്ച ഗുണനിലവാരം കുറഞ്ഞ തെർമോക്കോളുകൾ, ഫ്ളക്സുകൾ എന്നിവയും പരിപാടികളിൽ ഉപയോഗിക്കരുത്. ഇതിനും പിഴ ഈടാക്കും. നഗരപരിധിയിൽ ഗുണനിലവാരമുള്ള പ്ലാസ്റ്റിക് ഉപയോഗവും മാലിന്യംതള്ളലും കൂടിയതോടെയാണ് അധികൃതർ കടുത്ത നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. നിലവിൽ പ്രതിദിനം 520 മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യമാണ് നഗരത്തിൽനിന്ന് ശേഖരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം മഴക്കാലത്ത് ഓവുചാലിലടക്കം തങ്ങി നഗരത്തിലെ റോഡുകളിൽ വെള്ളം കയറുന്നത് പതിവാണ്. ഈ ദുരവസ്ഥയ്ക്ക് ഈ വർഷമെങ്കിലും പരിഹാരംകാണുമെന്നും അധികൃതർ അറിയിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പൊതുപരിപാടികളിൽ ഇനി പ്ലാസ്റ്റിക് വേണ്ടാ — Mathrubhumi | Boo… | Boolokam