ചോറ്റാനിക്കര : ജീവിതയാത്രയിൽ ഒറ്റപ്പെട്ടുപോയ പൊന്നമ്മയ്ക്ക് സംരക്ഷണം ഒരുക്കി ‘തെരുവോരം’. എൺപത്തിയൊന്നാം വയസ്സിൽ തല ചായ്ക്കാനിടമില്ലാത്തതിനാൽ ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ അഭയം തേടിയ പെരുമ്പാവൂർ സ്വദേശി പൊന്നമ്മയാണ് കഴിഞ്ഞ രണ്ടുമാസക്കാലമായി ക്ഷേത്രാങ്കണത്തിൽ ജീവിതം തള്ളിനീക്കിയത്. കാഴ്ചക്കുറവും വാർധക്യസഹജമായ രോഗദുരിതങ്ങളും അലട്ടുന്ന വയോധികയുടെ ദൈന്യത ശ്രദ്ധയിൽ പെട്ട ദേവസ്വം അധികൃതർ ചോറ്റാനിക്കര പോലീസിൽ വിവരം അറിയിച്ചു. ദേവസ്വം അധികാരികൾ പോലീസിന്റെ സഹകരണത്തോടെ തെരുവോര പ്രവർത്തകരുടെ സഹായം തേടി. ശനിയാഴ്ച ചോറ്റാനിക്കര ക്ഷേത്രത്തിലെത്തിയ തെരുവോരം എൻ.ജി.ഒ. ജനറൽ സെക്രട്ടറി എസ്. മുരുകൻ വൃദ്ധമാതാവിനെ സന്ദർശിച്ച് വിവരങ്ങൾ മനസ്സിലാക്കി. തുടർന്ന് പോലീസ് അനുമതിയോടെ തെരുവോരം, വൃദ്ധമാതാവിന്റെ സംരക്ഷണം ഏറ്റെടുത്ത് വൃദ്ധമന്ദിരത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഒരു മകനുണ്ട്, 60-ാമത്തെ വയസ്സിൽ തന്നെ സംരക്ഷിക്കാൻ കഴിയാത്തതിനാൽ മകൻ വീട്ടിൽ നിന്നും പുറത്താക്കി. To advertise here, പിന്നീട് ഇക്കാലമത്രയും പലയിടങ്ങളിലായി വീട്ടുജോലികൾ ചെയ്താണ് കടന്നുപോന്നത്. ഏതാനും മാസം മുൻപ് വയറിനുള്ളിൽ ഒരു ശസ്ത്രക്രിയ വേണ്ടിവന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞു. കണ്ണുകൾക്ക് കാഴ്ചക്കുറവും നേരിട്ടതോടെ വീട്ടുജോലികൾ ചെയ്ത് മുന്നോട്ടു പോകാനായില്ല. ഇതാണ് ഇടയ്ക്ക് പലപ്പോഴും തൊഴാനെത്തിയിരുന്ന ചോറ്റാനിക്കര ക്ഷേത്രനടയിൽ അഭയംതേടാൻ ഇടയായതെന്ന് വൃദ്ധമാതാവ് തെരുവോരം മുരുകനോട് പറഞ്ഞു. Published: 06 Apr 2026, 12:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പൊന്നമ്മയുടെ സംരക്ഷണം ഏറ്റെടുത്ത് ‘തെരുവോരം’
M
MathrubhumiSource Link
about 1 month ago