പൊയിൽക്കാവിൽ ദേശീയപാതാനിർമാണം ഇഴയുന്നു

പൊയിൽക്കാവിൽ ദേശീയപാതാനിർമാണം ഇഴയുന്നു

M
MathrubhumiSource Link
കൊയിലാണ്ടി : പൊയിൽക്കാവ് ഭാഗത്ത് ദേശീയപാതാ നിർമാണ പ്രവൃത്തി ഇഴയുന്നു. To advertise here, പൊയിൽക്കാവിൽ നിർമിച്ച അണ്ടർപാസിന്റെ പടിഞ്ഞാറ് ഭാഗത്താണ് നിലവിൽ സർവിസ് റോഡുളളത്. കിഴക്കുഭാഗത്ത് സർവീസ് റോഡിന്റെ പണി ഒന്നുമായിട്ടില്ല. കിഴക്കുഭാഗത്ത് ആറുവരിപ്പാതയുടെ സംരക്ഷണഭിത്തി കെട്ടിപ്പൊക്കുന്ന പണി നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. അതുകഴിഞ്ഞാൽ മാത്രമേ സർവീസ് റോഡിന്റെ പ്രവൃത്തി നടക്കുകയുള്ളൂ. ഇതിന് കാലതാമസമെടുക്കും. കൊയിലാണ്ടി ഭാഗത്തുനിന്ന്‌ കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അടിപ്പാതയുടെ മുകളിലൂടെ പോകുന്നുണ്ട്. എന്നാൽ സർവീസ് റോഡ് ഒരുക്കാത്തത് മാർഗതടസ്സം സൃഷ്ടിക്കുന്നു. പൊയിൽക്കാവ് ക്ഷേത്രമഹോത്സവം 14 മുതൽ 20 വരെ ആഘോഷിക്കുകയാണ്. റോഡുപണി പൂർത്തിയാകാത്തത് യാത്രാ തടസ്സം ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഇക്കാര്യം ദേശീയപാതാധികൃതരുടെ ശ്രദ്ധയിൽ ക്ഷേത്രഭാരവാഹികൾ കൊണ്ടുവന്നിട്ടുണ്ട്. ഒട്ടനവധി വരവ് സംഘങ്ങൾ കിഴക്കുഭാഗത്ത് നിന്ന് ക്ഷേത്രത്തിലേക്ക് വരാനുണ്ട്. Published: 15 Mar 2026, 03:59 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പൊയിൽക്കാവിൽ ദേശീയപാതാനിർമാണം ഇഴയുന്നു — Mathrubhumi | Bool… | Boolokam