പൊളിച്ചാൽ പൊളിയാത്ത കോട്ടയില്ലെന്ന് കേരളത്തോട് വിളിച്ചുപറയുകയായിരുന്നു യുഡിഎഫ്. കോഴിക്കോട് പിടിച്ചാൽ ഭരണമുറപ്പെന്ന മന്ത്രം യുഡിഎഫുകാർ ഒരുമിച്ച് ചേർന്ന് ഉരുവിട്ടപ്പോൾ കോഴിക്കോട്ട് കയ്യിലെത്തിയത് പന്ത്രണ്ട് സീറ്റ്, ചരിത്രം. കൈവിട്ടുപോയത് കുത്തക മണ്ഡലങ്ങളാണ്. നാദാപുരവും, പേരാമ്പ്രയും, ബാലുശ്ശേരിയും, എലത്തൂരും, കോഴിക്കോട് നോർത്തുമെല്ലാം ഒരിക്കലും പൊളിയാത്ത കോട്ടയായി സിപിഎമ്മും ഇടതുമുന്നണിയും കണക്കാക്കിയിരുന്നുവെങ്കിൽ അതിന്റെ അടിവേരിളക്കുകയായിരുന്നു യുഡിഎഫും സംഘവും. ജയിച്ച മണ്ഡലങ്ങളിലെല്ലാം സർവാധിപത്യം. നെക്ക് നെക്ക് ഫൈറ്റിൽ നിന്ന് കുറ്റ്യാടിയും പ്രതാപം കാട്ടി. കനലൊരു തരിയായി ബേപ്പൂർ മാത്രമാണ് ഇടതിനൊപ്പം നിന്നത്. വലിയ പ്രതീക്ഷയുണ്ടായിരുന്ന തിരുവമ്പാടിയും കൈവിട്ടതോടെ പതനം പൂർണാവുകയും ചെയ്തു. ടി.പി ചന്ദ്രശേഖരന്റെ ചരമ ദിനത്തിൽ തന്നെ 14862 എന്ന ചരിത്ര ഭൂരിപക്ഷം കെ.കെ രമയ്ക്ക് വടകര നൽകിയതും ഈ തിരഞ്ഞെടുപ്പിന്റെ മറ്റൊരു ചിത്രമായി. To advertise here, Content Highlights: kozhikode assembly election result analysis Published: 04 May 2026, 10:27 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പൊളിച്ചാൽ പൊളിയാത്ത കോട്ടയില്ല, കോഴിക്കോട്ടെ ഇടത് കോട്ടകൾ വെട്ടിപ്പിടിച്ച് യുഡിഎഫ്
M
MathrubhumiSource Link
about 6 hours ago