പൊളിച്ചുമാറ്റാത്തതെന്തേ...?

പൊളിച്ചുമാറ്റാത്തതെന്തേ...?

വാഹനഡ്രൈവർമാരിൽ സംശയമുണർത്തി ആരിക്കാടിയിലെ ടോൾപ്ലാസ To advertise here, കുമ്പള : ഒട്ടേറെ ജനകീയപ്രക്ഷോഭങ്ങൾക്കും രാഷ്ട്രീയപാർട്ടികളുടെ വിവാദങ്ങൾക്കും സാക്ഷ്യം വഹിച്ച ദേശീയപാത ആരിക്കാടിയിലെ പ്രവർത്തനം നിലച്ച ടോൾപ്ലാസ വാഹനഡ്രൈവർമാരിൽ ഇപ്പോഴും സംശയമുണർത്തുന്നു. എന്താണ് ടോൾപ്ലാസ പൊളിച്ചുമാറ്റാത്തതെന്നാണ് വാഹനഡ്രൈവർമാരും യാത്രക്കാരും ചോദിക്കുന്നത്. ദേശീയപാതയിലൂടെ സാമാന്യം നല്ല വേഗത്തിൽ വരുന്ന അപരിചിതരായ ഡ്രൈവർമാർ ടോൾപ്ലാസ കാണുമ്പോൾ ബ്രേക്കിൽ അമർത്തിച്ചവിട്ടുകയാണ്. പ്ലാസയുടെ അടുത്തെത്തിയാൽ മാത്രമേ, ടോൾപ്ലാസ പ്രവർത്തിക്കുന്നില്ലെന്ന് മനസ്സിലാകൂ. ഡ്രൈവർമാരിൽ സംശയത്തിനിടയാക്കുന്ന ടോൾപ്ലാസയുടെ അനുബന്ധസാമഗ്രികൾ പൊളിച്ചുമാറ്റണമെന്ന ആവശ്യം ശക്തമാണ്. മാത്രമല്ല, റോഡരികിലൂടെ നടന്നുവരുന്ന വഴിയാത്രക്കാർക്കും പ്ലാസ തടസ്സമാണ്. ദേശീയപാത 66-ൽ തലപ്പാടി-ചെങ്കള റീച്ചിൽ ആരിക്കാടിയിൽ നിർമിച്ച താത്കാലിക ടോൾപ്ലാസ ഫെബ്രുവരിയിലാണ് പ്രവർത്തനം അവസാനിപ്പിച്ചത്. കഴിഞ്ഞ നവംബറിൽ ടോൾപിരിവ് ആരംഭിക്കാൻ എൻ.എച്ച്.എ.ഐ.(നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ) വിജ്ഞാപനം പുറപ്പെടുവിച്ചതിനെത്തുടർന്ന് ശക്തമായ സമരപരിപാടികൾ നടന്നിരുന്നു. എ.കെ.എം.അഷ്റഫ് എം.എൽ.എയുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയപാർട്ടികൾ ചേർന്ന് ജനകീയ സമരസമിതിക്ക് രൂപം നൽകുകയും അനിശ്ചിതകാലസമരം നടത്തുകയും ചെയ്യുകയുണ്ടായി. തലപ്പാടിയിൽ ടോൾപ്ലാസ നിലവിലുണ്ടായിരിക്കെ, 20 കിലോമീറ്റർ പരിധിയിൽ മറ്റൊരു പ്ലാസ നിർമിക്കുന്നത് നിയമവിരുദ്ധമാണെന്ന നിലപാടിലായിരുന്നു കർമസമിതി. ഒടുവിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ടോൾപ്ലാസ നിർത്തലാക്കി ഉത്തരവിറക്കി. ഇതിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട് ജനപ്രതിനിധികളും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും രംഗത്തുവന്നു. സാമൂഹിക മാധ്യമങ്ങളിലും വിവാദം പിന്നീട് കൊഴുത്തു. എല്ലാറ്റിനും മൂകസാക്ഷിയായി ആരിക്കാടി ടോൾപ്ലാസ ഇന്നും നിലനിൽക്കുന്നു, പ്രവർത്തനങ്ങളൊന്നുമില്ലാതെ. Published: 18 Apr 2026, 04:27 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പൊളിച്ചുമാറ്റാത്തതെന്തേ...? — Mathrubhumi | Boolokam | Boolokam