രാവണേശ്വരം അള്ളങ്കോട് പാലം To advertise here, രാവണേശ്വരം : പുറമെനിന്ന് നോക്കുമ്പാൾ സുന്ദരൻ പാലം. അടിയിലിറങ്ങി നോക്കിയാൽ കാണാം അപകടാവസ്ഥയുടെ ഭീകരത. കമ്പികൾ അപ്പാടെ ദ്രവിച്ച് തുരുമ്പെടുത്ത് പുറത്തേക്ക് തള്ളിനിൽക്കുന്നു. ഏതുനിമിഷവും പാലം തകർന്നുവീഴാം. രാവണേശ്വരം അള്ളങ്കോട് പാലം അപകടാവസ്ഥയിലായിട്ട് മാസങ്ങളായി. രണ്ട് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന ചിത്താരിപുഴയ്ക്ക് കുറകെയുള്ള പാലം അപകടാവസ്ഥയിലായിട്ട് മാസങ്ങളായെങ്കിലും അധികൃതർ നാട്ടുകാരുടെ ക്ഷമ പരീക്ഷിക്കുകയാണ്. മഡിയൻ വി.പി. റോഡിനെയും രാവണീശ്വരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന വാണിയമ്പാറ വയലിലൂടെയുള്ള ഈ പാലം 30 വർഷങ്ങൾക്ക് മുൻപ് അജാനൂർ പഞ്ചായത്ത് പദ്ധതിയിൽ നാട്ടുകാരുടെയും ഉദാരമതികളുടെയും സഹകരണത്തോടെയാണ് നിർമിച്ചത്. ചിത്താരിപ്പുഴയിൽ കാലവർഷമടുക്കുന്നതോടെ വലിയതോതിൽ ജലനിരപ്പ് ഉയരുകയും അള്ളങ്കോട്ട് വയലുൾപ്പടെ സമീപവയലുകളടക്കം വെള്ളത്തിൽമുങ്ങുന്ന അവസ്ഥ പതിവാണ്. ഇതിന് പ്രതിവിധിയായാണ് മൂന്ന് പതിറ്റാണ്ട് മുൻപ് പാലം നിർമിച്ചത്. നാട്ടുകാർ ആവശ്യപ്പെട്ടത് വീതികൂടിയ റോഡ്പാലമായിരുന്നെങ്കിലും കിട്ടിയത് ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും കടന്നുപോകാൻ പാകത്തിലുള്ള വീതികുറഞ്ഞ നടപ്പാലമായിരുന്നു. നടപ്പാലം നിർമിച്ച് വർഷങ്ങൾക്ക് ശേഷമാണ് വയലിലൂടെയുള്ള അനുബന്ധറോഡ് ഒരുങ്ങിയത്. നടപ്പാലം പൊളിച്ചുനീക്കി തീരദേശജലപാതയുടെ ഭാഗമായി വയലിലൂടെ കോൺക്രീറ്റ്തൂണുകൾ നിർമിച്ചുള്ള പാലം നിർമാണമാണ് പഞ്ചായത്ത്-പൊതുമാരമത്ത് അധികൃതർ ഇപ്പോൾ മുന്നോട്ടുവക്കുന്നത്. ഇതിനുള്ള നാട്ടുകാരുടെ യോഗം വിളിച്ചുചേർത്തിരുന്നുവെങ്കിലും സ്ഥമേറ്റടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനമായിട്ടില്ല. കാലവർഷമടുക്കുന്നതോടെ റോഡിന്റെ അപകടാവസ്ഥയിൽ നാട്ടുകാരുടെയും സമീപവാസികളുടെയും ആശങ്ക പതിന്മടങ്ങാവുകയാണ് Published: 22 Apr 2026, 02:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
