ബി. ബാലഗോപാൽ/മാതൃഭൂമി ന്യൂസ് Last Updated: 23 April 2026, 11:30 AM IST Photo: PTI ന്യൂഡൽഹി: എച്ച്ആർഡിഎസ് സ്ഥാപക ചെയർമാൻ അജി കൃഷ്ണന് പോക്‌സോ കേസിൽ ഡൽഹിയിലെ സാകേത് കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. സാകേത് കോടതിയിലെ പോക്‌സോ കേസുകൾ പരിഗണിക്കുന്ന അഡീഷണൽ സെഷൻസ് ജഡ്ജി ദിനേശ് കുമാർ ആണ് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്. To advertise here, കേസിൽ ഏഴാം തീയതി വരെയാണ് അജി കൃഷ്ണന് പരിരക്ഷ നൽകിയത്. അന്വേഷണവുമായി സഹകരിക്കാൻ കോടതി അജി കൃഷ്ണന് നിർദേശംനൽകി. കേസിലെ അതിജീവിതയ്ക്ക് സംരക്ഷണം നൽകാനും കോടതി ഡൽഹി പോലീസിനോട് നിർദേശിച്ചു. അജി കൃഷ്ണന് വേണ്ടി അഭിഭാഷകരായ സി. ഉണ്ണികൃഷ്ണൻ, പ്രണവ് കൃഷ്ണ എന്നിവരാണ് ഹാജരായത്. എച്ച്ആർഡിഎസിലെ ജീവനക്കാരനാണ് പ്രായപൂർത്തിയാകാത്ത മകളെ അജി കൃഷ്ണൻ പീഡിപ്പിച്ചെന്ന് ആരോപിച്ച് പരാതി നൽകിയത്. കേസിൽ അജി കൃഷ്ണനെ കസ്റ്റഡിയിൽ ചോദ്യംചെയ്ത ശേഷം പോലീസ് വിട്ടയച്ചിരുന്നു Content Highlights: Saket Court granted interim anticipatory bail to Aji Krishnan., Court ordered police to ensure protection for the victim., Aji Krishnan is required to cooperate with the ongoing investigation., The case stems from allegations involving a minor. Published: 23 Apr 2026, 11:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പോക്‌സോ കേസ്: എച്ച്ആർഡിഎസ് സ്ഥാപക ചെയർമാൻ അജി കൃഷ്ണന് ഇടക്കാല മുൻകൂർ ജാമ്യം
M
MathrubhumiSource Link
17 days ago