പോട്ടച്ചാൽ തോട് നവീകരണം: കെട്ടിടത്തിന്റെ ഒരുഭാഗം ഇടിഞ്ഞുവീണു

പോട്ടച്ചാൽ തോട് നവീകരണം: കെട്ടിടത്തിന്റെ ഒരുഭാഗം ഇടിഞ്ഞുവീണു

കളമശ്ശേരി : മഴക്കാലത്ത് കളമശ്ശേരിയുടെ പോട്ടച്ചാൽ പ്രദേശങ്ങളിൽ ഉൾപ്പെടെയുണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരമായി നടത്തുന്ന നവീകരണ പ്രവർത്തനങ്ങൾക്കിടെ തോടിനുസമീപത്തെ കെട്ടിടത്തിന്റെ ഷീറ്റിട്ട ഭാഗവും തറയും ഇടിഞ്ഞുവീണു. To advertise here, നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച മണ്ണോപ്പിള്ളി ഭാഗത്തെ നവാസിന്റെ കടയുടെ ഭാഗമാണ് ഇടിഞ്ഞുവീണത്. അർധരാത്രിയോടെയാണ് സംഭവം. രാവിലെ കടതുറക്കാൻ എത്തിയപ്പോൾ മേശയും കസേരയും ഉൾപ്പെടെ തോട്ടിലേക്ക് വീഴാറായ നിലയിൽ കിടക്കുന്നതാണ് കണ്ടത്. കെട്ടിടത്തിന്റെ വശങ്ങളിൽ മെഷ് ഉണ്ടായിരുന്നതിനാലാണ് ഇവ തോട്ടിലേക്ക് വീഴാതിരുന്നത്. നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി ഇവിടെ വീതി കൂട്ടിയപ്പോൾ സമീപത്തെ മണ്ണ് ഇടിഞ്ഞതാണ് ഇരുമ്പ് തൂണുകൾ ഉൾപ്പെടെ ഇടിഞ്ഞുവീഴാൻ കാരണമായതെന്ന് പ്രദേശവാസികൾ പറഞ്ഞു. Published: 17 Apr 2026, 03:39 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പോട്ടച്ചാൽ തോട് നവീകരണം: കെട്ടിടത്തിന്റെ ഒരുഭാഗം ഇടിഞ്ഞുവീണ… | Boolokam