പോത്തുണ്ടി ജലവിതരണ കുഴൽ പൊട്ടി

പോത്തുണ്ടി ജലവിതരണ കുഴൽ പൊട്ടി

M
MathrubhumiSource Link
ചിറ്റിലഞ്ചേരി : പോത്തുണ്ടി ശുദ്ധജലവിതരണ പദ്ധതിയിലെ പ്രധാന ജലവിതരണപൈപ്പ് പൊട്ടി. നെന്മാറ എൻ.എസ്.എസ്. കോളേജിനുസമീപമുള്ള കുന്നിലെ സംഭരണിയിൽനിന്ന് ചിറ്റിലഞ്ചേരി ഭാഗത്തേക്കുള്ള ജലവിതരണപൈപ്പാണ് പൊട്ടിയത്. ഇതോടെ ഈ ഭാഗത്തേക്കുള്ള ജലവിതരണം മുടങ്ങി. To advertise here, മംഗലം-ഗോവിന്ദാപുരം പാതയുടെ നടുവിലൂടെ കടന്നുപോകുന്ന പൈപ്പാണ് പൊട്ടിയത്. കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ തോതിൽ പാതയിലൂടെ വെള്ളം പുറത്തേക്ക് ഒഴുകിയിരുന്നു. ഇതോടെ പാത പൊളിഞ്ഞ് രണ്ടിടങ്ങളിൽ കുഴിയായി. ഭാരവാഹനങ്ങൾ ഉൾപ്പെടെ കടന്നുപോയതോടെ കുഴി വലുതായി. ഇതോടെ ജല അതോറിറ്റി തിങ്കളാഴ്ച കാലത്ത് നന്നാക്കാനുള്ള ശ്രമം തുടങ്ങി. പാതയ്ക്ക് നടുവിലായതിനാൽ ഇതിലൂടെയുള്ള ഗതാഗതം ഒരു വരിയാക്കി നിയന്ത്രിച്ചു പൈപ്പ് നന്നാക്കാനുള്ള നടപടി തുടങ്ങി. ജലസംഭരണിയിൽനിന്നുള്ള ജലവിതരണത്തിന്റെ സമ്മർദവും, കുഴലുകളുടെ കാലപ്പഴക്കവും, ഭാരവാഹനങ്ങൾ കടന്നുപോകുന്നതുമായതോടെയാണ് സിമെന്റ് കുഴൽ പൊട്ടാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. ചൊവ്വാഴ്ച ജലവിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. Published: 07 Apr 2026, 02:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പോത്തുണ്ടി ജലവിതരണ കുഴൽ പൊട്ടി — Mathrubhumi | Boolokam | Boolokam