പോരാട്ടം മുറുകി

പോരാട്ടം മുറുകി

M
MathrubhumiSource Link
കോഴിക്കോട് : തിരഞ്ഞെടുപ്പിന് നാലുദിവസംമാത്രം ശേഷിക്കേ പ്രചാരണപ്പോരാട്ടം മുറുകി. മണ്ഡലങ്ങളിലെ മുക്കിലും മൂലയിലുമെല്ലാം സ്ഥാനാർഥികളെത്തുന്നുണ്ട്. റോഡ് ഷോയും പ്രചാരണവാഹനജാഥയുമെല്ലാം നടക്കുന്നുണ്ട്. To advertise here, പ്രവർത്തകരിൽ ആവേശത്തിരയിളക്കിയാണ് സൗത്ത് മണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി ടി. രനീഷ് റോഡ് ഷോ നടത്തിയത്. കോതിപ്പാലംമുതൽ മെഡിക്കൽ കോളേജ് വരെയായിരുന്നു പരിപാടി. ഡി.ജെ. സംഗീതത്തിന്റെ അകമ്പടിയോടെയായിരുന്നു റോഡ് ഷോ. കാറിൽ പ്രവർത്തകരെയും നാട്ടുകാരെയും അഭിവാദ്യംചെയ്ത് സ്ഥാനാർഥി നീങ്ങി. ഒപ്പം കൊടിവീശി പ്രവർത്തകരും അണിനിരന്നു. ഇരുചക്രവാഹനങ്ങളിലാണ് പ്രവർത്തകർ പ്രചാരണത്തിൽ പങ്കാളികളായത്. സ്ഥാനാർഥിയുടെ ചിത്രമുള്ള ടീഷർട്ടണിഞ്ഞ്, പ്ലക്കാർഡുകൾ ഉയർത്തി ആവേശം നിറച്ചു. ചെറുപ്പക്കാരും മുതിർന്നവരുമെല്ലാം റോഡ് ഷോയിൽ അണിനിരന്നു. സൗത്ത് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി അഹമ്മദ് ദേവർകോവിൽ കല്ലായി ഭാഗത്തുനിന്നാണ് പ്രചാരണം തുടങ്ങിയത്. ചക്കുംകടവ്, കപ്പക്കൽ, പയ്യാനക്കൽ, പന്നിയങ്കര, വളയനാട്, കിണാശ്ശേരി തുടങ്ങിയ ഭാഗങ്ങളിലെല്ലാം വോട്ടുതേടി. ഓട്ടോ ടാക്സി യൂണിയ(സി.ഐ.ടി.യു.)ന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ ഓട്ടോ റാലി നടത്തി. യൂണിയൻ ജില്ലാസെക്രട്ടറി രമേശ് ഫ്ളാഗ് ഓഫ് ചെയ്തു. നോർത്ത് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി പൊതുപ്രചാരണങ്ങളിലേക്ക് കടന്നു. മണ്ഡലത്തിലെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് പ്രചാരണവും പ്രസംഗവുമെല്ലാമായി മുന്നോട്ടുപോവുകയാണ് തോട്ടത്തിൽ രവീന്ദ്രൻ. ശനിയാഴ്ച രാവിലെ പുതിയങ്ങാടി ഒടുമ്പിച്ചിതൊടിയിൽനിന്നാണ് പ്രചാരണം തുടങ്ങിയത്. അത്താണിക്കൽ, വെസ്റ്റ്ഹിൽ, ഈസ്റ്റ്ഹിൽ, കരുവിശ്ശേരി എന്നിവിടങ്ങളിലെല്ലാം വോട്ടർമാരെ കണ്ടു. കുണ്ടൂപ്പറമ്പ്, പറമ്പത്ത് സമാപിച്ചു. തിങ്കളാഴ്ച രാവിലെവരെ പൊതുപ്രചാരണം തുടരും. നോർത്തിലെ എൻ.ഡി.എ. സ്ഥാനാർഥി നവ്യാ ഹരിദാസ് പ്രചാരണവാഹനജാഥ, വ്യക്തികളുടെ ഗൃഹസമ്പർക്കം എന്നിവയ്ക്കാണ് ഊന്നൽ നൽകിയിട്ടുള്ളത്. ഈസ്റ്റ് വെള്ളിമാടുകുന്ന്, എടക്കാട്, വെസ്റ്റ്ഹിൽ ചുങ്കം ഭാഗം എന്നിവിടങ്ങളിലെല്ലാം പോയി. മണാറത്ത് താഴത്തുനിന്ന് തുടങ്ങി കാളാണ്ടിത്താഴം, വിരുപ്പിൽ, ഇരിങ്ങാടൻപള്ളി, ചേവരമ്പലം, മലാപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വോട്ടുതേടി. ചുള്ളിയോട് കുടുംബസംഗമത്തിലും പങ്കെടുത്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പോരാട്ടം മുറുകി — Mathrubhumi | Boolokam | Boolokam